ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു അഡാര്‍ ലൗവിന്റെ പുതിയ ടീസര്‍ പുറത്തെത്തി. പ്രിയ പ്രകാശ് വാര്യരുടെയും റോഷന്റെയും ലിപ് ലോക്ക് സീനുള്‍പ്പെടുന്ന ടീസറാണ് എത്തിയിരിക്കുന്നത്. ഒരു മിനിറ്റോളം മാത്രമുള്ള ടീസര്‍ ഇതിനോടകം വന്‍ ഹിറ്റായി കഴിഞ്ഞു.

അതേസമയം യൂട്യൂബില്‍ ടീസറിന് ഡിസ്ലൈക്കുകളും വ്യാപകമാകുന്നുണ്ട്. ലിപ് ലോക്ക് സീനിന് ട്രോള്‍ ആക്രമണവും സോഷ്യല്‍ മീഡിയയിലുണ്ട്.

നേരത്തെ ചിത്രത്തിലെ ‘ഫ്രീക്ക് പെണ്ണ്’ എന്നു തുടങ്ങുന്ന പാട്ടിനു നേരെയും ഡിസ്ലൈക്ക് ക്യാമ്‌ബെയ്ന്‍ ശക്തമായിരുന്നു. ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടിനിടയിലെ കണ്ണിറുക്കലിലൂടെയാണ് മലയാളിയായ പ്രിയ പ്രകാശ് വാര്യര്‍ ലോകമാകെ പ്രശസ്തയായത്.


പ്രിയയുടെയും റോഷന്റെയും ലിപ് ലോക്കുമായി ഒരു അഡാര്‍ ലൗ ടീസര്‍

വാെൈലന്റന്‍സ് ഡേ യുടെ ഭാഗമായാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍പുതിയ ടീസര്‍ പുറത്തു വിട്ടിട്ടുള്ളത്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ടീസര്‍ പുറത്തു വന്നിരിക്കുന്നത്. ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഈ മാസം 14നു റിലീസ് ചെയ്യും.

Loading...