വസ്തുവോ സാലറി സർട്ടിഫിക്കറ്റോ പോലുള്ള ഈടുകൾ നൽകാൻ ഇല്ലാത്തതിനാൽ വായ്‌പ നിഷേധിക്കപ്പെടുന്ന ഒരുപാട് ആളുകൾ സമൂഹത്തിലുണ്ട്. ഇടുകൾ ഇല്ലാതെ വായ്പ്പ നൽകുന്ന സ്ഥാപനങ്ങളും നിരവധിയുണ്ട്. ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് പീയര്‍ ടു പീയര്‍ (പി2പി) വായ്പാ സ്ഥാപനങ്ങള്‍. ഇതുവരെ യാതൊരു റെഗുലേഷനുമില്ലാതിരുന്ന ഇത്തരം സ്ഥാപനങ്ങൾക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഈയിടെ പുറത്തിറക്കി. ആര്‍.ബി.ഐ. ആക്ടനുസരിച്ച്‌ ഇത്തരം കമ്പനികളെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനം (എന്‍.ബി.എഫ്.സി.) ആയി കണക്കാക്കും.

ഫ്ലിപ്കാര്‍ട്ട് പോലെയോ, ഓയോ റൂംസ് പോലെയോ, യൂബര്‍ പോലെയോ ഉള്ള ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് (പ്ലാറ്റ്ഫോം) ആണ് പി2പി ലെന്‍ഡിങ് കമ്പനികൾ . വായ്പ ആവശ്യമുള്ളവര്‍ക്കും വായ്പ നല്‍കാന്‍ താത്പര്യമുള്ളവര്‍ക്കും ഈ ഫ്ളാറ്റ്ഫോമിലെത്തി ഇടപാട് നടത്താം. വ്യക്തികള്‍ക്കും ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ക്കും ആശ്വാസകരമാണ് പി 2 പി വായ്പകള്‍.

ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ നിര്‍ദേശിക്കുന്ന ശമ്ബളമോ വരുമാനമോ ഇല്ലാത്തവര്‍ക്ക് മെച്ചപ്പെട്ട പലിശ നിരക്കിലും വ്യവസ്ഥകളിലും വായ്പ തരപ്പെടുത്തിയെടുക്കാനുള്ള അവസരമാണ് പി2പി ലെന്‍ഡിങ് ഒരുക്കുന്നത്. ബാങ്കുകളിലെയും സ്ഥിരവരുമാന മാര്‍ഗങ്ങളിലേയും പലിശനിരക്ക് ഇടിഞ്ഞതിനാല്‍, റിസ്ക് ഉയര്‍ന്നിരുന്നാലും തങ്ങളുടെ പണത്തിന് അല്പം കൂടി മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിക്കുന്നവര്‍ക്കും ഇത് മെച്ചമായേക്കും. അതായത് ബാങ്കുകളിലെ നിരക്കിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പ നല്‍കാന്‍ ഇത് അവസരമൊരുക്കുന്നു.

വായ്‌പ ലഭിക്കാൻ ചെയ്യേണ്ടത്:-

വായ്പാ ദാതാവായോ, വായ്പ ആവശ്യക്കാരനായോ അംഗീകൃത സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യപടി. ഇതിനായി ഒാരോരുത്തരും കെ.വൈ.സി. വിവരങ്ങള്‍, ആസ്തി – ബാധ്യതാ – വരുമാനം, സ്രോതസ്, വായ്പ ആവശ്യമായ തുക / നല്‍കാനാവുന്ന തുക, പലിശ നിരക്ക് മുതലായ വിവരങ്ങള്‍ നല്‍കണം. പി2പി ലെന്‍ഡിങ് പ്ലാറ്റ്ഫോം തിരിച്ചറിയല്‍ രേഖകള്‍ (കൈ.വൈ.സി.) പരിശോധിച്ച്‌ പ്രൊഫൈല്‍ അംഗീകരിച്ചതിനുശേഷം, റിസ്ക് റേറ്റിങ് കൂടി നല്‍കും. ഇടപാടുകാരന് എടുക്കുന്ന റിസ്കിന് ആനുപാതികമായി പലിശ നിരക്ക് പറഞ്ഞുറപ്പിക്കാം.

ഇടപാടുകാര്‍ തമ്മില്‍ ധാരണയിലെത്തിക്കഴിഞ്ഞാല്‍, ഓണ്‍ലൈന്‍ ഡോക്യുമെന്റേഷനൊടുവില്‍, വ്യവസ്ഥകള്‍ പ്രകാരം വായ്പാ ദാതാവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ആവശ്യക്കാരന്റെ അക്കൗണ്ടിലേക്ക് പണമെത്തും. വായ്പ നല്‍കിയ തീയതിയില്‍, പിറ്റേ മാസം മുതല്‍ ഇലക്‌ട്രോണിക് ക്ലിയറന്‍സ് മുഖേനയോ, പോസ്റ്റ് ഡേറ്റഡ് ചെക്ക് മുഖേനയോ തിരിച്ചടവ് ആരംഭിക്കാം. ഈയൊരു സേവനത്തിന് നേരത്തെ പറഞ്ഞുറപ്പിച്ച ഫീസ് ഇടപാടുകാരില്‍ നിന്നും പി2പി ലെന്‍ഡിങ് കമ്ബനി ഈടാക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പി2പി കമ്പനികളുടെ റേറ്റിങ്ങിന്റെ മാത്രം പിൻബലത്തിൽ പണം വായ്പയായി നൽകുമ്പോൾ, ഈ ഇടപാടിൽ അന്തർലീനമായിരിക്കുന്ന റിസ്ക്‌ വിസ്മരിക്കരുത്‌. അന്താരാഷ്ട്ര ക്രെഡിറ്റ്‌ റേറ്റിങ്‌ ഏജൻസികൾ മികച്ച റേറ്റിങ്‌ നൽകിയ കമ്പനികൾ പലതും കടക്കെണിയിലാവുകയും പ്രതിസന്ധിയിലാകുകയും ചെയ്ത ചരിത്രം നമ്മുടെ മുന്നിലുണ്ട്‌. പി2പി ഇടപാടുകളിലെ റിസ്ക്‌ ഉയർന്നതായതിനാൽ അവ ലഘൂകരിക്കാനുള്ള ചില നിർദേശങ്ങൾ ആർ.ബി.ഐ. മാർഗനിർദേശത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്‌.

ഒരു വായ്പാ ദാതാവിന്‌ ഒരു ആവശ്യക്കാരന്‌ നൽകാവുന്ന പരമാവധി തുക 50,000 രൂപയാണ്‌. ഉയർന്ന തുക നൽകുന്നതിലെ നഷ്ടസാധ്യത കുറയ്ക്കാനാണ്‌ ഇത്‌. ഇത്തരം വായ്പകളുടെ തിരിച്ചടവ്‌ കാലാവധി പരമാവധി 36 മാസമായി നിജപ്പെടുത്തിയിരിക്കുന്നു. ഇത്തരം ഇടപാടുകളിൽ തുക കൈമാറ്റം ചെയ്യപ്പെടുന്നത്‌ ബാങ്ക്‌ അക്കൗണ്ടുകളിൽ കൂടി മാത്രമായിരിക്കണമെന്നതാണ്‌ മറ്റൊരു നിർദേശം.
ഒരു വായ്പാ ദാതാവിന്‌ ഇന്ത്യയിലെമ്പാടുമുള്ള പി2പി വായ്പാ പ്ലാറ്റ്‌ഫോമുകൾ വഴി നൽകാനാവുന്ന മൊത്തം തുക 10 ലക്ഷം രൂപയാണ്‌. ആവശ്യക്കാരന്‌ ഈ പ്ളാറ്റ്‌ഫോം വഴി നേടാനാവുന്ന പരമാവധി തുകയും 10 ലക്ഷം തന്നെ.

മെച്ചം ആർക്ക്‌
ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ നിർദേശിക്കുന്ന ശമ്പളമോ വരുമാനമോ ഇല്ലാത്തവർക്ക്‌ മെച്ചപ്പെട്ട പലിശ നിരക്കിലും വ്യവസ്ഥകളിലും വായ്പ തരപ്പെടുത്തിയെടുക്കാനുള്ള അവസരമാണ്‌ പി2പി ലെൻഡിങ്‌ ഒരുക്കുന്നത്‌. ബാങ്കുകളിലെയും സ്ഥിരവരുമാന മാർഗങ്ങളിലേയും പലിശനിരക്ക്‌ ഇടിഞ്ഞതിനാൽ, റിസ്ക്‌ ഉയർന്നിരുന്നാലും തങ്ങളുടെ പണത്തിന്‌ അല്പം കൂടി മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിക്കുന്നവർക്കും ഇത്‌ മെച്ചമായേക്കും. അതായത്‌ ബാങ്കുകളിലെ നിരക്കിനേക്കാൾ ഉയർന്ന പലിശ നിരക്കിൽ വായ്പ നൽകാൻ ഇത്‌ അവസരമൊരുക്കുന്നു.

പി2പി ഇന്ത്യയിൽ

2012 -ൽ ഐ-ലെൻഡ്‌ എന്ന പി2പി കമ്പനിയിലൂടെയാണ്‌ ഇന്ത്യയിൽ പീയർ ടു പീയർ ലെൻഡിങ്‌ പ്ളാറ്റ്‌ഫോം സാന്നിധ്യമറിയിക്കുന്നത്‌. പിന്നീട്‌ റുപ്പയ എക്സ്‌ചേഞ്ച്‌, ഇന്ത്യ മണി മാർട്ട്‌ എന്നിവ ഉൾപ്പെടെ മുപ്പതോളം കമ്പനികൾ നിലവിൽ വന്നു. ഇത്തരം കമ്പനികൾക്ക്‌ ഇതുവരെ വ്യക്തമായ ഒരു ചട്ടക്കൂടോ, മറ്റു മാർഗ നിർദേശങ്ങളോ റിസർവ്‌ ബാങ്കിന്റെ റെഗുലേഷനോ ഇല്ലാതിരുന്നതിനാൽ ആശങ്കയോടെയാണ്‌ സാധാരണക്കാർ ഇതിനെ നോക്കിക്കണ്ടിരുന്നത്‌. എന്നാൽ ആർ.ബി.ഐ. ഇപ്പോൾ നൽകിയിരിക്കുന്ന മാർഗ നിർദേശങ്ങളിലൂടെ കാര്യങ്ങൾക്ക്‌ കൂടുതൽ വ്യക്തത കൈവരുമെന്നും, വരും നാളുകളിൽ ഉയർന്ന തോതിലുള്ള പങ്കാളിത്തം ഈ മേഖലയ്ക്ക്‌ ലഭിക്കുമെന്നും പ്രതീക്ഷിക്കാം.

ഇത്തരം കമ്പനികൾ ആർ.ബി.ഐ. ആക്ട്‌ അനുസരിച്ച്‌ ബാങ്ക്‌ ഇതര ധനകാര്യ സ്ഥാപനം (എൻ.ബി.എഫ്‌.സി.) ആയി നോട്ടിഫൈ ചെയ്യപ്പെടും.
ഇനി മുതൽ പി2പി ലെൻഡിങ്‌ പ്ളാറ്റ്‌ഫോം ആയി വർത്തിക്കാനാഗ്രഹിക്കുന്നൊരു കമ്പനിക്ക്‌ രജിസ്‌ട്രേഷൻ നിർബന്ധമാണ്‌. നിലവിൽ പ്രവർത്തിച്ചു വന്നിരുന്ന കമ്പനികൾക്ക്‌ മൂന്നു മാസങ്ങൾക്കുള്ളിൽ രജിസ്‌ട്രേഷൻ നേടിയെടുത്താൽ മതിയാകും. രജിസ്‌ട്രേഷന്‌ അപേക്ഷിക്കുന്ന ഇത്തരം കമ്പനികൾക്ക്‌ കുറഞ്ഞത്‌ രണ്ടു കോടി രൂപയുടെ അറ്റ ആസ്തി മൂല്യമുണ്ടാവണമെന്നതാണ്‌ ഒരു വ്യവസ്ഥ.

നിബന്ധനകൾ
രജിസ്‌ട്രേഷൻ ലഭിച്ചു കഴിയുന്നതോടെ പി2പി വായ്പാ കമ്പനികൾക്ക്‌ ആവശ്യക്കാരുടെ ഇടയിലെ ഓൺലൈൻ മധ്യവർത്തിയായി പ്രവർത്തിക്കാം. എന്നാൽ പൊതുജനങ്ങളിൽ നിന്നും ആർ.ബി.ഐ. ആക്ടോ, കമ്പനീസ്‌ ആക്ടോ, അനുസരിച്ച്‌ നിക്ഷേപം സ്വീകരിക്കാനോ, സ്വന്തം നിലയിൽ വായ്പ നൽകാനോ കഴിയില്ല. മധ്യവർത്തിയായി പ്രവർത്തിച്ച്‌ ഒരുക്കുന്ന വായ്പകൾക്ക്‌ ഗാരന്റി നൽകാനും അനുവാദമില്ല. ഓൺലൈൻ സൈറ്റ്‌ വഴി നൽകപ്പെടുന്ന ഇത്തരം വായ്പകളുടെ റിസ്‌ക്‌ ലഘൂകരിക്കാനുതകുന്ന ഇൻഷുറൻസ്‌ പോളിസി ഒഴികെ, മറ്റൊരു ഉത്‌പന്നത്തിന്റെയോ സേവനത്തിന്റേയോ വിപണനവും നടത്താൻ പാടില്ല.

Loading...