തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്ന് രണ്ട് ടണ്ണിലേറെ പാന്‍ മസാല പിടിച്ചെടുത്തു. ഷാര്‍ജ പൊലീസുമായി ചേര്‍ന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയിലായിരുന്നു നിരോധിത വസ്തുക്കളുടെ വന്‍ ശേഖരം പിടിച്ചെടുത്തത്.

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്തെ ഒരു മുറിയില്‍ നിന്നാണ് ഇവ കണ്ടടുത്തതെന്ന് ഷാര്‍ജ സിവില്‍ ഇന്‍സ്‌പെക്ഷന്‍ ആന്റ് മോണിട്ടറിങ് വിഭാഗം മേധാവി അറിയിച്ചു. ഇവിടെ മയക്കുമരുന്ന് ശേഖരമുണ്ടെന്ന് മുനിസിപ്പാലിറ്റിയുടെ ടോള്‍ ഫ്രീ നമ്പറായ 993ല്‍ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് പരിശോധന നടത്തിയത്.

പുകയിലയുടെ വില്‍പ്പനയ്ക്കും സംസ്‌കരണത്തിനും ഉപയോഗിക്കുന്ന സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളും ഉപകരണങ്ങളും ഉടന്‍ തന്നെ നശിപ്പിച്ചുകളഞ്ഞു. കെട്ടിടത്തിന്റെ ഉടമയെ പിടികൂടി മേല്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. നിരോധനിത പാന്‍മസാല ഉള്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് 5000 ദിര്‍ഹം പിഴ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Loading...