25 പപ്പടം 20 രൂപയ്ക്കു വിറ്റിട്ടും ആരും വാങ്ങുന്നില്ല ഈ അമ്മുമ്മയെ നമുക്ക് സഹായിക്കാം ” ഈ തലകെട്ടിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ധാരാളം ആളുകൾ ഷെയർ ചെയ്തതാണ്.

87 വയസ്സുള്ള വസുമതി അമ്മ എന്ന പപ്പട അമ്മുമ്മയായിരുന്നു ഈ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ താരം. വല്യ ആവേശത്തോട് കൂടി സമൂഹം ഏറ്റെടുക്കുകയും ചെയ്തു.
സാമൂഹ്യ മാധ്യമങ്ങളിൽ വാർത്ത പരന്നതോടെ നിരവധിപേർ ആണ് പപ്പടം അമ്മുമ്മയെ കാണാൻ എത്തിയത്. കൂടെ നിന്ന് ഫോട്ടോ എടുത്തു സഹായം വാഗ്ദാനവും നൽകി ഇത് സോഷ്യൽ മീഡിയയിൽ പങ്ക് വച്ച് ആഘോഷിച്ചു. ഈ ആഘോഷം അമ്മുമ്മയ്ക്കു തീരാവേദനയാണ് സമ്മാനിച്ചത്.

ചാല മാർക്കറ്റിൽ പപ്പടം വിറ്റാണ് വാസുമതി അമ്മ കുടുംബം പുലർത്തിയിരുന്നത്. ഈ വാർത്ത പുറത്ത് വന്ന ശേഷം പപ്പടം വിൽക്കാനാവാത്ത അവസ്ഥയിൽ ആണ് ഇപ്പോൾ പപ്പട അമ്മുമ്മ. ലക്ഷങ്ങൾ അക്കൗണ്ടിൽ വന്നു ചേർന്ന് എന്നും പ്രചാരണങ്ങൾ ഉണ്ടായി. ഇതോടു കൂടി അമ്മുമ്മയുടെ കഷ്ടകാലവും തുടങ്ങി.

തിരുവനന്തപുരത്തെ ചില ഹോട്ടൽ ഉടമകളും അവരുടെ ആവശ്യത്തിനുള്ള പപ്പടം മുഴുവൻ വാങ്ങുമെന്നും പ്രചരിപ്പിച്ചു കൂടെ നിന്ന് ഫോട്ടോ എടുത്തു ഇട്ടു എന്നാൽ പിന്നെ സഹായം നൽകാമെന്ന് ഏറ്റവർ തിരിഞ്ഞു നോക്കിയില്ലാ എന്നും ആരോപണം ഉയർന്നിട്ടുണ്ട്‌.ഇപ്പോൾ പപ്പടം വിൽക്കാനാവാത്ത അവസ്ഥ ആണ് വാർത്ത ഒക്കെ വന്നു രക്ഷപ്പെട്ടില്ലേ എന്നും ഇനി വീട്ടിൽ ഇരുന്നാൽ പോരെ എന്നുമാണ് ആളുകൾ ചോദിക്കുന്നതു. പലരും പപ്പടം വാങ്ങുന്നില്ല. അക്കൗണ്ടിൽ വന്നത് അകെ 6000 രൂപയും അല്ലാതെ കിട്ടിയത്‌ 2 കോടിമുണ്ടും ആണ്.

ഞാൻ ജോലി എടുത്ത് ജീവിക്കും ആരുടെയും സഹായം ആവശ്യപ്പെട്ടിട്ടില്ല ലക്ഷപ്രഭു ആകാനും കോടീശ്വരി ആകാനും ആഗ്രഹമില്ല. സഹായിച്ചില്ലേലും ഉപദ്രവിക്കരുതെന്നും അമ്മുമ്മ പറഞ്ഞു.

Loading...