പെരിയ ഇരട്ടക്കൊലപാതകക്കേസിലെ അന്വേഷണം കൂടുതല്‍ നേതാക്കളിലേക്ക് നീളുന്നതായി സൂചന. കേസില്‍ നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിനായി ക്രൈംബ്രാഞ്ച്‌ സംഘം കാസര്‍കോട് എത്തി.

ഇതോടുകൂടെ കേസില്‍ സി.പി.എം കൂടുതല്‍ പ്രതിരോധത്തിലാവും. കേസിന്റെ ഗൂഢാലോചന ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സി.പി.എം നേതാക്കന്മാര്‍ക്ക് പങ്കുള്ളതായാണ്‌ പുതിയ സൂചനകള്‍. ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യവും പരിശോധിക്കുന്നുണ്ട്.

ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള പീതബംരന്‍ ഉള്‍പ്പടെയുള്ള പ്രതികളെ ഇന്ന് കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കും. കേസ് ഡയറി ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും. അതേസമയം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും.

Loading...