ഫോണിൽ നിറയെ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് സ്വകാര്യ വിവരങ്ങൾപോലും സുരക്ഷിതമാണെന്ന് കരുതി കൈമാറുന്ന ഒരു കൂട്ടം ജനത നമുക്കിടയിലുണ്ട് . എന്നാൽ ഇത്തരത്തിൽ പല ആപ്പുകൾക്കും അടിമയായി മാറുന്ന നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യം ചില പീരീഡ് ട്രാക്കിങ് ആപ്പുകള്‍ ആളുകളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുന്നുണ്ട് എന്നതാണ്.ഇക്കാര്യങ്ങൾ കണ്ടെത്തിയിരിക്കുന്നത് യുകെ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് . ഉണ്ണുന്നതും ഉറങ്ങുന്നതുമടക്കം എപ്പോഴാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്, ആരോഗ്യവിവരങ്ങള്‍ എന്നിങ്ങനെയുള്ള സകലവിവരങ്ങളുമാണ് നിങ്ങള്‍ അറിയാതെ ഇവര്‍ ചോര്‍ത്തുന്നത് എന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന ആരോപണം .

ഇത്തരത്തിലുള്ള ചില ആപ്പുകള്‍ ആളുകള്‍ അവര്‍ക്ക് നല്‍കുന്ന സ്വകാര്യവിവരങ്ങള്‍ ഫേസ്ബുക്കിനു നല്‍കുന്നുണ്ട് എന്നാണ് ഈ അന്വേഷണം നടത്തിയ കമ്പനി പറയുന്നത്. സോഫ്റ്റ്വെയര്‍ ഡവലപ്പ്‌മെന്റ് കിറ്റ് വഴിയാണ് ഈ കൈമാറ്റം. വെബ്‌സൈറ്റുകള്‍ക്ക് ടാര്‍ഗറ്റ് ഓഡിയന്‍സിലേക്ക് കൂടുതല്‍ പരസ്യം എത്തിക്കാനാണ് ഈ വിവരങ്ങള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതത്രേ. എന്നാല്‍ ആപ്പ് നിര്‍മിച്ചിരിക്കുന്ന കമ്പനി ആരോപണങ്ങളെയെല്ലാം തള്ളിക്കളയുകയാണ്.

Loading...