പുരുഷന്മാരില്‍ സ്ത്രീകളെ കൂടുതല്‍ ആകര്‍ഷിക്കുന്ന ഘടകം എന്താണ്, അല്ലെങ്കില്‍ എങ്ങനെയുള്ള പുരുഷന്മാരെയാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത്.? കൃത്യമായ ഉത്തരം നല്‍കാനാകാത്ത ചോദ്യങ്ങളാണ് ഇത്. എന്നാല്‍ ഒരു സംഘം ഗവേഷകര്‍ ഇതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ്.

‘സെക്കോളജിക്കല്‍ സയന്‍സ്’ എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഏതാണ്ട് 600ഓളം സ്ത്രീകളെ പങ്കെടുപ്പിച്ചായിരുന്നു പഠനം നടത്തിയത്. ഇവര്‍ക്ക് ഒരു കൂട്ടം പുരുഷന്മാരുടെ മുഖം കാണാന്‍ നല്‍കി. തുടര്‍ന്ന് എല്ലാവര്‍ക്കും ഒരുപോലെ ചില ചോദ്യങ്ങള്‍ നല്‍കി. പങ്കാളി, കാമുകന്‍… ഇങ്ങനെ ഓരോ കാഴ്ചയിലും ഓരോരുത്തരെ തെരഞ്ഞെടുക്കണം. ആഴ്ചകളോളം എടുത്തായിരുന്നു ഈ പരീക്ഷണം.

ഒടുവില്‍ ഏറ്റവുമധികം സ്ത്രീകള്‍ തെരഞ്ഞെടുത്ത പുരുഷന്റെ മുഖം പഠനസംഘം കണ്ടെത്തി. കൗതുകമെന്തെന്നാല്‍ അത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ഒരു പുരുഷമുഖമായിരുന്നു. എങ്കിലും ഇതുപയോഗിച്ച് സ്ത്രീകളെ ആകര്‍ഷിച്ച ആ പൊതു ശാരീരിക ഘടകമെന്തെന്ന് സംഘം കണ്ടെത്തി.

ചതുരാകൃതി പോലെ തോന്നിക്കുന്ന ഭംഗിയുള്ള കീഴ്ത്താടിയുടെ ഭാഗമാണത്രേ അത്രയും സ്ത്രീകളെ അയാളിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണമായത്. എന്നാല്‍ ഇത് വളരെ കൃത്യമായ ഒരു നിഗമനമാണെന്ന് പഠനസംഘം അവകാശപ്പെടുന്നില്ല.

പരീക്ഷണത്തിന് തയ്യാറായ സ്ത്രീകളുടെയെല്ലാം ഹോര്‍മോണുകള്‍ കൂടി പരിശോധിച്ച ശേഷമാണ് സംഘം ഈ നിഗമനത്തിലെത്തിത്. സ്വാഭാവികമായും സ്ത്രീകളുടെ മാനസികാവസ്ഥ ഇതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടാകാമെന്നാണ് ഇവര്‍ പറയുന്നത്.

പെട്ടെന്ന് ഇഷ്ടം തോന്നുന്ന പുരുഷന്മാരെ, പക്ഷേ സ്ത്രീകള്‍ പങ്കാളിയായി ജീവിതത്തിലേക്ക് ക്ഷണിക്കാനുള്ള സാധ്യത കുറവാണെന്നും പഠനം കണ്ടെത്തി. ഇഷ്ടം തോന്നാനുള്ള മാനദണ്ഡമല്ലത്രേ പങ്കാളിയെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡം. മിക്കവരും കാഴ്ചയില്‍ പൗരുഷം തോന്നിക്കുന്ന പുരുഷന്മാരെ മാത്രമാണ് പങ്കാളിയാക്കാന്‍ തെരഞ്ഞെടുത്തതെന്നും സംഘം പറയുന്നു.

Loading...