തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം സി.പി.എമ്മിന്റെ പതിനൊന്നംഗങ്ങളും സി.പി.ഐ.യുടെ നാലും കോണ്‍ഗ്രസ് എസ്, ജനതാദള്‍ എസ്, എന്‍.സി.പി. എന്നിവയുടെ ഓരോ പ്രതിനിധികളുമാണ് സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, വി.എസ് അച്യുതാനന്ദന്‍, മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ പ്രതിപക്ഷത്തെ വിവിധ നേതാക്കള്‍ രാഷ്ട്രീയ, സാമൂഹിക, ചലച്ചിത്രരംഗത്തെ പ്രമുഖരും ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും സത്യപ്രതിജ്ഞാ ചങ്ങിന് സാക്ഷ്യയായി. മമ്മൂട്ടി, ദിലീപ്, ഇന്നസെന്റ് എംപി, കെപിഎസി ലളിത, സുരേഷ് കൃഷ്ണ, മധു, സംവിധായകന്‍ രഞ്ജിത്, ഷാജി കൈലാസ്, മുകേഷ്, മേദില്‍ ദേവിക തുടങ്ങിയ സിനമി രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 25,00 പേര്‍ക്ക് ഇരിക്കാവുന്ന പന്തലൊരുക്കിയിട്ടുണ്ട്. ഗാലറിയില്‍ ഇരുന്നും ചടങ്ങുകാണാം. സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവര്‍ക്ക് പുറത്ത് ചടങ്ങ് കാണാന്‍ സൗകര്യമൊരുക്കി. സ്റ്റേഡിയത്തിന് പുറത്തും പാളയം, സ്റ്റാച്യൂ എന്നിവിടങ്ങളിലും ചടങ്ങ് തത്സമയം കാണാന്‍ ടി.വി.കള്‍ സ്ഥാപിച്ചിരുന്നു.
മന്ത്രിമാരും വകുപ്പുകളും

പിണറായി വിജയന്‍ മുഖ്യമന്ത്രി – ആഭ്യന്തരം, വിജിലന്‍സ്, ഐടി വകുപ്പുകള്‍
തോമസ് ഐസക്– ധനകാര്യം ഇ.പി.ജയരാജന്‍ – വ്യവസായം, കായികം
എ.കെ.ബാലന്‍ – നിയമം, സാംസ്‌കാരികം, പിന്നാക്കക്ഷേമം.
ടി.പി.രാമകൃഷ്ണന്‍ – എക്‌സൈസ്, തൊഴില്‍
സി.രവീന്ദ്രനാഥ് – വിദ്യഭ്യാസം
ജി.സുധാകരന്‍ – പൊതുമരാമത്ത്, റജിസ്‌ട്രേഷന്‍
ജെ.മേഴ്‌സിക്കുട്ടിയമ്മ – ഫിഷറീസ്, പരമ്പരാഗത വ്യവസായം
എ.സി. മൊയ്തീന്‍ – സഹകരണം, ടൂറിസം
കെ.ടി. ജലീല്‍ – തദ്ദേശസ്വയംഭരണം
കെ.കെ. ഷൈലജ – ആരോഗ്യം, സാമൂഹികക്ഷേമം
കടകംപള്ളി സുരേന്ദ്രന്‍ – വൈദ്യുതി, ദേവസ്വം
മാത്യു ടി. തോമസ് – ജലവിഭവം
എ.കെ.ശശീന്ദ്രന്‍ – ഗതാഗതം
രാമചന്ദ്രന്‍ കടന്നപ്പള്ളി – തുറമുഖം
ഇ ചന്ദ്രശേഖരന്‍ – റവന്യൂ
പി.തിലോത്തമന്‍ – ഭക്ഷ്യസിവില്‍ സപ്ലൈസ്
വി.എസ്.സുനില്‍കുമാര്‍ – കൃഷിവകുപ്പ്
കെ.രാജു – വനം വകുപ്പ്

Loading...