ഡബ്ലിന്‍. പിറവത്തും പരിസരപ്രദേശങ്ങളില്‍ നിന്നും രാജാക്കന്മാരുടെ അനുഗ്രഹവും പടിപ്പുരയുടെ മാഹാത്മ്യവും പിറവം പുഴയുടെ സ്‌നേഹ കരലാളനങ്ങളുമായി അയര്‍ലണ്ടില്‍ എത്തിയിരിക്കുന്നവരുടെ അഞ്ചാമത് പിറവം സംഗമവും,ഓണാഘോഷവും സെപ്റ്റംബര്‍ 16 ന് (16/09/2017) ശനിയാഴ്ച രാവിലെ 11 മണിമുതല്‍ വൈകിട്ട് 9 മണിവരെ ക്രംലിനില്‍ ( 15 somerville drive ല്‍ ) വെച്ച് നടത്തപ്പെടുന്നു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാപരിപാടികളും,ഓണക്കളികളും നടക്കുന്ന ആഘോഷത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.വൈകിട്ട് 5 മണിക്ക് പിറവം നോര്‍ത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത് ഭാഗങ്ങള്‍ തമ്മിലുള്ള വാശിയേറിയ വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്.അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന നല്ലവരായ എല്ലാ പിറവം നിവാസികളെയും കുടുംബസമ്മേതം അഞ്ചാമത് പിറവം സംഗമത്തിലേക്ക് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജിജി ചാരുപ്ലാവില്‍- 0899649347
ജുബി തുബയില്‍- 0879432857
മഹേഷ് കുഴികണ്ടത്തില്‍-0894508509
എലിയാസ് ഉലഹന്നാന്‍-0873182781
തോമസ്‌കുട്ടി ചെറിയാന്‍-0894139459


 

 
Loading...