അന്തരിച്ച പ്ലേ ബോയ്‌ മാസികയുടെ സ്ഥാപകന്‍ ഹ്യൂ ഹെഫ്‌നറിന്റെ മൂന്നാം ഭാര്യ ക്രിസ്‌റ്റല്‍ ഹാരിസി(31)ന്‌ അദ്ദേഹത്തിന്റെ സ്വത്തുക്കളൊന്നും ലഭിക്കില്ല. ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ക്കു ബെവര്‍ലി ഹില്‍സ്‌ മാന്‍ഷന്‍ വിടേണ്ടിവരുമെന്നാണു സൂചന.

288.1 കോടി രൂപയുടെ ആസ്‌തി ഹെഫ്‌നര്‍ക്കുണ്ടെന്നാണു കണക്ക്‌. യഥാര്‍ഥത്തില്‍ ഇതിലേറെ സ്വത്ത്‌ അദ്ദേഹത്തിനുണ്ട്‌. എന്നാല്‍, കിംബര്‍ലി കൊനാര്‍ഡുമായുള്ള വിവാഹമോചനക്കേസ്‌ നടക്കവേ 2009 ല്‍ 288.1 കോടി രൂപയുടെ ആസ്‌തിയാണ്‌ അദ്ദേഹം കാട്ടിയിരുന്നത്‌. മക്കളായ ക്രിസ്‌റ്റീന്‍, ഡേവിഡ്‌, മാര്‍സ്‌ടണ്‍, കൂപ്പര്‍ എന്നിവര്‍ക്കാകും സ്വത്ത്‌ ലഭിക്കുക. ഒരു ഘട്ടത്തില്‍ 1,380 കോടി രൂപയുടെ ആസ്‌തി ഹെഫ്‌നര്‍ക്കുണ്ടായിരുന്നു. പ്ലേബോയ്‌ നഷ്‌ടത്തിലായതോടെ ഇതു കുറയുകയായിരുന്നു.

പ്ലേബോയിയുടെ 35 ശതമാനം ഓഹരികള്‍ മാത്രമേ അവസാനകാലത്ത്‌ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ക്രിസ്‌റ്റലിനെക്കാള്‍ 60 വയസ്‌ കൂടുതലുണ്ട്‌ ഹെഫ്‌നര്‍ക്ക്‌. ഹെഫ്‌നറോടുള്ള ആരാധനയാണു വിവാഹത്തില്‍ കലാശിച്ചതെന്നായിരുന്നു ക്രിസ്‌റ്റലിന്റെ നിലപാട്‌. സുരക്ഷ തേടിയാണു വിവാഹത്തിനു സമ്മതിച്ചതെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ തമ്മിലുള്ള ശാരിരിക ബന്ധം നിമിഷങ്ങള്‍ മാത്രമേ നീണ്ടിരുന്നുള്ളൂ എന്ന്‌ അവര്‍ അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്‌ വിവാദമായിരുന്നു. വയാഗ്രയുടെ അമിത ഉപയോഗം മൂലം അദ്ദേഹത്തിന്റെ കേഴ്‌വി ശക്‌തി 2012 ല്‍ തകരാറിലായിരുന്നു. 2009 ല്‍ പ്ലേബോയ്‌ മോഡലായതോടെയാണ്‌ ഇരുവരും അടുത്തത്‌. അദ്ദേഹത്തിന്റെ വയാഗ്ര അടിമത്വം കാമുകിമാരായിരുന്ന കരീസയും ക്രിസ്‌റ്റീന ഷാനോണും വ്യക്‌തമാക്കിയിട്ടുണ്ട്‌.

Loading...