കാമുകനൊപ്പം ഹോട്ടല്‍ റൂമില്‍ വെച്ച്‌ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നു പെണ്‍കുട്ടി മരിച്ചു. ദക്ഷിണ കൊല്‍ക്കത്തിയിലെ ഷെട്‌ലയില്‍ കാമുകനൊപ്പം ഹോട്ടലില്‍ മുറിയെടുത്ത പെണ്‍കുട്ടിയാണു ലൈംഗികബന്ധത്തിനിടയില്‍ രക്തശ്രാവത്തെ തുടര്‍ന്നു മരിച്ചത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനേ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും 25 വയസില്‍ താഴെയുള്ളവരാണ്. ഓണ്‍ലൈന്‍ വഴി റൂം ബുക്ക് ചെയ്ത ഇവര്‍ ശനിയാഴ്ച വൈകിട്ടാണു ഹോട്ടല്‍ റൂമില്‍ എത്തിയത്.

Loading...

എന്നാല്‍ ഞായറാഴ്ച രാവിലെയോടെ പെണ്‍കുട്ടിക്കു രക്തശ്രാവം തുടങ്ങി. ആരോഗ്യ നില വഷളായതിനെ തുടര്‍ന്നു പെണ്‍കുട്ടിയെ കാമുകന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ പെണ്‍കുട്ടിക്കു ചികിത്സ നല്‍കാന്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്നു പെണ്‍കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്കു കൊണ്ടു പോയി. അപ്പോഴേയ്ക്കും മരണം സംഭവിക്കുകയായിരുന്നു.


 

 
Loading...