റാഞ്ചി: ജാര്‍ഖണ്ഡിലെ ജാംഷഡ്പൂരിന് സമീപം നടന്ന മാവോവാദി ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് വീരമൃത്യു.വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. സറയ്കേല ജില്ലയിലെ മാര്‍ക്കറ്റില്‍ പട്രോളിങ് നടത്തിയ പോലീസ് സംഘത്തെ മാവോവാദികള്‍ പതിയിരുന്ന് ആക്രമിച്ചു. രണ്ട് മാവോവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇവര്‍ പോലീസുകാരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ കവരുകയും ചെയ്തു.

ബംഗാള്‍, ജാര്‍ഖണ്ഡ് അതിര്‍ത്തിക്ക് സമീപമാണ് ആക്രമണം നടന്ന സ്ഥലം. ഒരു മാസം മുമ്പ് ജാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ നടന്ന ഏറ്റമുട്ടലില്‍ കേന്ദ്രസേനയിലെ ഒരു ജവാന്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മെയ് 28ന് സറയ്കേല ജില്ലയില്‍ തന്നെ മാവോവാദികള്‍ നടത്തിയ സ്ഫോടനത്തില്‍ 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.

Loading...