ജോളിയെ കൂടത്തായി പൊന്നാമറ്റം വീട്ടില്‍ എത്തിച്ച് നടത്തിയ ആദ്യ തെളിവെടുപ്പില്‍ പോലീസ് കണ്ടെടുത്തത് സയനൈഡിനോടു സാദൃശ്യം തോന്നുന്ന 47 ഗുളികകള്‍ ആയിരുന്നു. ഇത് ജോളി തന്നെ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

പിടിച്ചെടുത്ത ഗുളിക സനനൈഡല്ലെന്നു മനസ്സിലാക്കിയ അന്വേഷണ സംഘം മൂന്നു ദിവസത്തിനു ശേഷം ഒരു ദിവസം രാത്രിയില്‍ അപ്രതീക്ഷിതമായി ജോളിയെ എത്തിച്ചു നടത്തിയ പരിശോധനയിലാണ് സയനൈഡ് കണ്ടെത്തിയത്. അടുക്കളയിലെ പാത്രങ്ങള്‍ക്കിടയില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇത്.

അഭിഭാഷകന്റെ നിര്‍ദേശം പ്രകാരമാണ് അറസ്റ്റിലാകും മുമ്പ് ഈ ഗുളികകള്‍ അലമാരയില്‍ സൂക്ഷിച്ചത്. തെളിവെടുപ്പിനെത്തുമ്പോള്‍ ഇതു നല്‍കി പോലീസിനെ വഴി തെറ്റിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും പോലീസ് പറയുന്നു

Loading...