പോണ്‍ സെര്‍ച്ച് ഹിസ്റ്ററി ഇന്‍കോഗ്‌നിറ്റോ മോഡില്‍ കണ്ടാലും ഫേസ്ബുക്കും ഗൂഗിളും ചോര്‍ത്തുമെന്ന് മൈക്രോസൊഫ്റ്റിന്റെ പഠനം. മൈക്ക്രോസോഫ്റ്റ്, കാര്‍നേഗില്‍ മെല്ലന്‍ സര്‍വകലാശാല, പെന്‍സില്‍വാനിയ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകര്‍ക്കൊപ്പം ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

ഇന്‍കോഗ്‌നിറ്റോ മോഡ് ഉപയോഗിച്ചാലും സിസ്റ്റം സെര്‍ച്ച് ഹിസ്റ്ററി സൂക്ഷിക്കാറില്ലെന്നത് മാത്രമാണ്പ്രയോജനമെന്നും തേര്‍ഡ് പാര്‍ട്ടിക്ക് ഇതൊക്കെ ചോര്‍ത്താന്‍ കഴിയുമെന്നും പഠനം പറയുന്നു. തേര്‍ഡ് പാര്‍ട്ടികളില്‍ പ്രധാനി ഗൂഗിള്‍ തന്നെയാണ്. ചോര്‍ത്തുന്നതില്‍ 74% വിവരങ്ങളും ഗൂഗിളാണ് ശേഖരിക്കുന്നത്. 10 ശതമാനം വിവരങ്ങള്‍ ഫേസ്ബുക്കിനും ലഭിക്കും.

22484 പോണ്‍ സൈറ്റുകളില്‍ നടത്തിയ പഠനങ്ങളില്‍ 93 ശതമാനം സൈറ്റുകളും സെര്‍ച്ച് ഹിസ്റ്ററികളും ഉപഭോക്താക്കളുടെ വിവരങ്ങളും തേര്‍ഡ് പാര്‍ട്ടിക്ക് ചോര്‍ത്തിക്കൊടുക്കുന്നുണ്ടെന്ന് അധികൃതര്‍ കണ്ടെത്തി.Loading...