പവർ ഓഫ് അറ്റോർണിയെ സംബന്ധിച്ച് പല സംശയങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം സാമ്പത്തിക രേഖയുടെ റജിസ്‌ട്രേഷനെക്കുറിച്ച് വ്യക്തതയില്ലാതിരുന്നാൽ പിന്നീട് പല പ്രശ്‌നങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും കാരണമായേക്കാം. എന്താണു പവർ ഓഫ് അറ്റോർണി? മലയാളം ന്യൂസ് പ്രസ്സിൽ  പ്രശസ്ത ബ്ലോഗറായ മാത്തപ്പൻ പ്രവാസികൾ അറിയേണ്ട പവർ ഓഫ് അറ്റോർണിയെ കുറിച്ചുള്ള ഈ ലേഖനം എഴുതുന്നു.

1. എന്താണു പവർ ഓഫ് അറ്റോർണി?

നിങ്ങളുടെ പേരിലുള്ള വസ്തുവകൾ വാങ്ങിക്കുന്നതിനോ വിൽക്കുന്നതിനോ , വസ്തു വാടകയ്ക് കൊടുക്കുന്നതിനോ , നിങ്ങളുടെ പകരം വേറെ ഒരാളെ ചുമതലപെടുത്തുന്നതിനുള്ള നിയമപരമായ രേഖയാണു പവർ ഓഫ് അറ്റോർണി. ഇനി ഇതല്ലാതെ നിങ്ങളുടെ ബധ്യതകളോ മറ്റോ തീർക്കുന്നതിനും നിയമപരമായി നിങ്ങളെ പ്രതിനിധീകരിക്കുക എന്ന ഉദ്ദേശമാണു പവർ ഓഫ് അറ്റോർണീക്കുള്ളത്.

2. എത്രതരത്തിലുള്ള പവർ ഓഫ് അറ്റോർണിയുണ്ട്.

ഒന്നു പൊതുവായത്, അതിൽ എല്ലാ കാര്യങ്ങളും പെടും എല്ലാം പ്രത്യേകം പ്രത്യേകം എടുത്തു പറയേണ്ട കാര്യമല്ല. എന്നാൽ ഒരു പ്രത്യേക കാര്യത്തിനു മാത്രം ഉദാഹരണത്തിനു ഒരു പത്തു സെന്റു വില്കാൻ മാത്രം, അങ്ങനെയുള്ള അറ്റോർണീയെ സ്‌പെഷൽ പവർ ഓഫ് അറ്റോർണീ എന്നാണു വിളിക്കുന്നത്. പറ്റുമെങ്കിൽ നിങ്ങൾ വിദേശത്തു ജോലി ചെയ്യുന്ന ആളാണെങ്കിൽ ഇതുപോലെയുള്ള പവർ ഓഫ് അറ്റോർണി മാത്രമേ കൊടുക്കാവൂ. ഇത് നിബന്ധനകളിൽ പറഞ്ഞ ആ ഉദ്ദേശ്യത്തിനു മാത്രമേ ഉപയോഗിക്കാൻ പറ്റൂള്ളൂ.

3. പവർ ഓഫ് അറ്റോർണിയാകാനുള്ള യോഗ്യത എന്താണു?

നിങ്ങൾ വിദേശത്തായിരിക്കുകയും നിങ്ങൾക്ക് വസ്തു വാങ്ങാനോ വിൽക്കാനോ ഒരാളേ ചുമതലപെടുത്താം പക്ഷെ അതു കുടുമ്പത്തിലുള്ള ആളായിരിക്കണം, ജീവിത പങ്കാളിയോ, സഹോദരനോ, മാതാപിതാക്കളോ ആകാം. ഒരിക്കലും പ്രായപൂർത്തിയാകാത്ത ആൾക്ക് പവർ ഓഫ് അറ്റോർണി കൊടുക്കാൻ സാധിക്കില്ല. ഇത് നിയമപരമായ കാര്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

4. ഇതിനു ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം?

ഇത് നാട്ടിലാണെങ്കിൽ മുദ്രപത്രത്തിലെഴുതി, നോട്ടറിയെ കൊണ്ടു ഒപ്പ് വെച്ച് , റജിസ്റ്റർ ചെയ്യണം. അതിനു സാക്ഷികളും വേണം. ഇനി വിദേശത്താണെങ്കിൽ മുദ്രപത്രത്തിന്റെ ആവശ്യമില്ല , വെള്ള പേപ്പറിൽ എഴുതി എംബസ്സിയിലെയോ കോൺസുലേറ്റീലെയോ ഉദ്യോഗസ്ഥർ സാക്ഷ്യപെടുത്തണം. ഇനി അതു നാട്ടിലെത്തിയാൽ നാട്ടിൽ അതു റജിസ്റ്റർ ചെയ്യണം. ഇത് മൂന്നു മാസത്തിനുള്ളിൽ ചെയ്തിരിക്കണം.

5. ഇതിൽ ജാഗ്രത പുലർത്തെണ്ട വിഷയങ്ങൾ എന്തെല്ലാമാണ്?

നിങ്ങളുടെ സ്വത്തുമായി ബന്ധപെട്ട കാര്യങ്ങളായതിനാൽ പവർ ഓഫ് അറ്റോർണി കൊടുക്കുമ്പോൽ അതീവ ജാഗ്രത പാലിക്കണം. ഒരിക്കലും ജനറൽ(പൊതു) പവർ ഓഫ് അറ്റോർണീ കൊടുക്കരുത്. സ്‌പെഷൽ പവ്വർ ഓഫ് അറ്റോർണീ അതാതു കാര്യത്തിനു മാത്രം കൊടുക്കണം. പേപ്പറിലെഴുതിയ എല്ലാകാര്യങ്ങളുടേയും വാക്ക് അർത്ഥങ്ങൾ മനസ്സിലാക്കിയിരിക്കണം. ഇഗ്ലീഷിലാണെങ്കിൽ അതിന്റെ തർജ്ജമ ശരിക്ക് വായിച്ചു മനസ്സിലാക്കിയിരിക്കണം. അതിനു ശേഷമേ ഇത് ഒപ്പു വെയ്കാൻ പാടുള്ളൂ.

ഇങ്ങനെ ഒരു അറ്റോർണീ കൊടുത്താൽ അത് നിയമപരമല്ലാത്ത കാര്യങ്ങൾക്ക് ഉപകരിക്കും എന്നു കരുതരുത്. ഉദാഹരണമായി വരുമാന നികുതി ഉദ്യോഗസ്ഥരെ കബളീപ്പിക്കാമെന്നു കരുതി ഇത്തരം കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്. പിന്നെ നിങ്ങൾ ഏൽപ്പിക്കാൻ പോകുന്ന വ്യക്തിക്ക് നിങ്ങളുടെ പേരിൽ ഇടപാടു നടത്താൻ സമ്മതമാണോ എന്നു വ്യക്തമായി ചോദിച്ചിട്ടുവേണം ഇതുമായി മുന്നോട്ടു പോകാൻ.

6. വിദേശത്താണെങ്കിൽ കോൺസുലേറ്റീൽ ഇത് അറ്റസ്റ്റ് ചെയ്യിക്കുന്നത് എങ്ങിനെയാണ്?

വിദേശത്ത് മുദ്രപത്രം ആവശ്യമില്ല, വെള്ള കടലാസ് മതി പക്ഷെ രണ്ടു കോപ്പി വേണം. പാസ്സ് പോർട്ട് വിസ തുടങ്ങിയവയുടെ കോപ്പി, രണ്ട് പാസ്സ് പോർട്ട് സൈസ് ഫോട്ടോ, നാട്ടിലെ അഡ്രസ്സ് തെളീയിക്കുന്ന രേഖകൾ തുടങ്ങിയവ കൈവശം വെയ്കണം. പവർ ഓഫ് അറ്റോർണിയിൽ ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ചു വേണം ഒപ്പു വെയ്കാൻ, അല്ലാതെ ഒപ്പ് നേരത്തെ ഇടരുത്. ഇനി രണ്ടു സാക്ഷികളെ കൂടി കൊണ്ടു പോകാൻ സാധിച്ചാൽ നല്ലത്. അവരും നേരത്തെ ഒപ്പിടാൻ പാടില്ല അവരും നിങ്ങളെ പോലെതന്നെ കോൺസുലേറ്റീലെ ഉദ്യോഗസ്ഥൻ മുമ്പാകെ ഒപ്പിടണം. ഇനി സാക്ഷികൾക്ക് അവിടെ വരാൻ സൗകര്യപെട്ടില്ലെങ്കിൽ, നേരത്തെ ഒപ്പു വെച്ച് ഒരു നോട്ടറിയെ കൊണ്ടു അറ്റസ്റ്റ് ചെയ്ത് അതുമായി കോൺസുലേറ്റീൽ ചെല്ലാം.

7. വിദേശത്ത് തയ്യാറാക്കിയ പവർ ഓഫ് അറ്റോർണീ നാട്ടിൽ വീണ്ടും റജിസ്റ്റർ ചെയ്യണമോ?

നാട്ടിലേയ്ക് അയച്ചതിനുശേഷം നിങ്ങൾ പവർ ഓഫ് അറ്റോർണീയായി ചുമതലപെടുത്തിയാൾ അതുമായി സബ് റജിസ്ട്ര്! ഓഫീസിൽ പോയി , പവർ ഓഫ് അറ്റോർണീയിൽ പറഞ്ഞിരിക്കുന്ന വ്യക്തി യാണു എന്നു തെളീയിക്കുന്ന രേഖയുമായി (ഐഡന്റിറ്റീ കാർഡ്) പോയി രണ്ടു സാക്ഷികളുടെ സാന്നിധ്യത്തിൽ റജിസ്റ്റർ ചെയ്യണം. കാരണം ഇനി കോടതി കേസുകൾ വന്നാൽ രജിസ്റ്റർ ചെയ്യാത്ത പവർ ഓഫ് അറ്റോർണീ നിലനിൽക്കാൻ സാധ്യത കുറവാണു.

8. ഇനി പവർ ഓഫ് അറ്റോർണീ റദ്ദാക്കാൻ (ക്യാൻസൽ ചെയ്യാൻ) എന്തു ചെയ്യണം?

നിങ്ങൾ പവർ ഓഫ് അറ്റോർണി ശരിയാക്കാൻ എന്തൊക്കെയാണു ചെയ്തതു അത് തന്നെ റദ്ദാക്കാനും ചെയ്യണം. റജിസ്റ്റർ ചെയ്യുന്നതിനു പകരം ക്യാൻസലേഷൻ ഓഫ് റജിസ്റ്റർ ചെയ്തു ആദ്യം റജിസ്റ്റർ ചെയ്തതു റെക്കോർഡിൽ നിന്നു മാറ്റണം. അതുകൊണ്ടു ആദ്യം റജിസ്റ്റർ ചെയ്ത സബ് റസിസ്റ്റ്ര്! ഓഫീസിൽ മാത്രമേ ക്യാൻസലേഷനും നടത്താൻ സാധിക്കുകയുള്ളൂ.

By: മാത്തപ്പൻ

Loading...