കുറഞ്ഞ പലിശനിരക്കിൽ ഒരു ബാങ്ക് വായ്പ ലഭ്യമാക്കുക അത്ര എളുപ്പമല്ല, എന്നാൽ നിങ്ങൾക്ക് 2 ശതമാനം പലിശ നിരക്കിൽ വായ്പയെടുക്കാനുള്ള സൗകര്യമുണ്ട്. നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ നിന്ന് വായ്പ എടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ഈ പലിശ നിരക്കിൽ ലോൺ ലഭിക്കും. കുറഞ്ഞ പലിശ നിരക്ക് തന്നെയാണ് പിപിഎഫ് അക്കൗണ്ടിൽ നിന്ന് വായ്പ എടുക്കുന്നതിനുള്ള പ്രധാന ആകർഷണം.

പി.പി.എഫ് അല്ലെങ്കിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഒരു സ‍‍ർക്കാ‍ർ പിന്തുണയുള്ള ദീർഘകാല ചെറുകിട സമ്പാദ്യ പദ്ധതിയാണ്. ഇന്ത്യക്കാരുടെ ഇടയിലെ സുരക്ഷിതമായ ഒരു നിക്ഷേപമാണിത്. പി.പി.എഫ് നിങ്ങളുടെ പണത്തിന് സുരക്ഷിതത്വവും താരതമ്യേന നല്ല വരുമാനവും നികുതി ആനുകൂല്യങ്ങളും നൽകുന്നു. ഇത് ഒരു ദീർഘകാല നിക്ഷേപം കൂടിയാണ്.

സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും തൊഴിൽരഹിതർക്കുമാണ് പി.പി.എഫ് സംരക്ഷണം നൽകുന്നത്. കൂടാതെ സർക്കാ‌ർ പി.എഫ് ഇല്ലാത്തവർക്കും പെൻഷൻ ആനുകൂല്യങ്ങൾ ഇല്ലാത്തവർക്കും പി.പി.എഫ് ​ഗുണകരമാണ്.

പിപിഎഫ് വരിക്കാരന് അക്കൗണ്ടിൽ നിന്ന് മൂന്നാം സാമ്പത്തിക വർഷം മുതൽ വായ്പ എടുക്കാം. നിങ്ങൾ 2011-12 സാമ്പത്തിക വർഷത്തിലാണ് നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് തുറന്നതെങ്കിൽ 2014-15 സാമ്പത്തിക വർഷം മുതൽ നിങ്ങൾ വായ്പയ്ക്ക് അ‍ർഹനാണ്. എന്നാൽ അക്കൗണ്ട് തുറന്ന് ഏഴാം വർഷം മുതൽ വായ്പ എടുക്കാൻ സാധിക്കില്ല. കാരണം ഏഴ് വർഷം മുതൽ തുക ഭാഗികമായി പിൻവലിക്കാൻ യോഗ്യമാണ്

നിങ്ങൾക്ക് അക്കൗണ്ട് തുറക്കുന്നതിൻറെ നാല് മുതൽ ആറാം സാമ്പത്തിക വർഷം വരെ വായ്പ പ്രയോജനപ്പെടുത്താം. 2011 നവംബറിൽ നിങ്ങൾ അക്കൗണ്ട് തുറന്നെങ്കിൽ 2014-15 മുതൽ 2016-17 വരെ വായ്പ പ്രയോജനപ്പെടുത്താം. അതായത് 2017 മാർച്ച് 31 വരെ. 2017-2018 മുതൽ നിങ്ങളുടെ അക്കൗണ്ട് എപ്പോൾ വേണമെങ്കിലും പിൻവലിക്കാവുന്നതാണ്

വായ്പയ്ക്ക് അപേക്ഷിച്ച വർഷത്തിന് രണ്ട് വർഷം വരെ അക്കൗണ്ടിലുള്ള ബാലൻസ് തുകയുടെ 25 ശതമാനം വരെയാണ് ലോൺ ലഭിക്കുക. 2015-16 സാമ്പത്തിക വ‍ർഷമാണ് നിങ്ങൾ വായ്പയ്ക്ക് അപേക്ഷിക്കുന്നതെങ്കിൽ 2013-14 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ അക്കൌണ്ടിലുള്ള തുകയുടെ 25 ശതമാനമാണ് വായ്പയായി ലഭിക്കുക

പി.പി.എഫ് അക്കൗണ്ട് തുറക്കേണ്ടത് എവിടെ?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ശാഖകളിൽ പി.പി.എഫ് അക്കൗണ്ട് തുറക്കാവുന്നതാണ്. എസ്.ബി.ഐയിൽ ഒരു പി.പി.എഫ് അക്കൗണ്ട് തുറക്കുന്നതിന്, നിങ്ങൾ പൂരിപ്പിച്ച ഒരു പി.പി.എഫ് ഫോമും ബാങ്കിൽ ആവശ്യമായ മറ്റു രേഖകളും സമർപ്പിക്കണം. തുടർന്ന് ബാങ്കിൽ നിന്ന് നിങ്ങളുടെ പി.പി.എഫ് ഇടപാടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു പി.പി.എഫ് പാസ്ബുക്ക് ലഭിക്കും.

ദേശസാത്കൃത ബാങ്കുകളുടെ ചില ശാഖകൾ എല്ലാ ബാങ്കുകളിലും പി.പി.എഫ് അക്കൗണ്ട് തുറക്കാനാകില്ല. ദേശസാത്കൃത ബാങ്കുകളുടെ ചില ശാഖകളിൽ മാത്രമേ നിങ്ങൾക്ക് പി.പി.എഫ് അക്കൗണ്ടുകൾ തുടങ്ങാനാകൂ. നിങ്ങളുടെ ബാങ്ക് ശാഖകളിൽ നിന്നോ ബാങ്ക് വെബ്സൈറ്റിൽ നിന്നോ പി.പി.എഫ് സൗകര്യം വാഗ്ദാനം ചെയ്യുന്ന ബാങ്ക് ശാഖകളുടെ ലിസ്റ്റ് നിങ്ങൾക്ക് കണ്ടെത്താം.

എല്ലാ തപാൽ ഓഫീസുകളിലും നിങ്ങൾക്ക് പി.പി.എഫ് അക്കൗണ്ട് തുറക്കാം. ഇതിനായി നിങ്ങളുടെ അടുത്തുള്ള തപാൽ ഓഫീസിലെത്തി ബന്ധപ്പെട്ട അധികൃതരെ കണ്ട് അക്കൗണ്ട് തുറക്കാൻ ആവശ്യമായ ഫോമുകൾ പൂരിപ്പിച്ച് നൽകുക. ഈ ഫോം ഇന്റർനെറ്റിലും ലഭ്യമാണ്. കൂടാതെ രണ്ട് പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോകളും വിലാസം തെളിയിക്കുന്നതിനായി ഐഡന്റിറ്റി കാർഡ്, പാൻ കാർഡ് എന്നിവയും പോസ്റ്റ് ഓഫീസിൽ പി.പി.എഫ് തുറക്കുന്നതിനുള്ള ഡിപ്പോസിറ്റ് തുകയും ആവശ്യമാണ്.

Loading...