സമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരേയുള്ള ട്രോളുകള്‍ ആസ്വദിക്കാറുണ്ടെങ്കിലും അവയില്‍ ചിലത് പരിധി ലംഘിക്കുന്നുവെന്ന് തോന്നിയിട്ടുണ്ടെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രയാഗ.

ദുരന്തം, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ തുടങ്ങി മോശമായ കമന്റുകള്‍ ചിലര്‍ എഴുതുന്നത് കണ്ടിട്ടുണ്ട്. ഒരാളുടെ മുഖത്ത് നോക്കി നമ്മള്‍ ഇങ്ങനെ സംസാരിക്കുമോ? ആ ഒരു സ്വാതന്ത്ര്യം എടുക്കുന്നത് മോശമാണ്, വളരെ വിഷമമുള്ള കാര്യമാണ്. പിന്നെ ഇതൊക്കെ പറയാനേ എനിക്ക് കഴിയൂ. അവരുടെ നിലവാരത്തിലേക്ക് താഴാന്‍ എനിക്കാകില്ല. അങ്ങനെ ചെയ്താല്‍ ഞാനും അവരും തമ്മില്‍ എന്ത് വ്യത്യാസം- പ്രയാഗ ചോദിക്കുന്നു.

Loading...