ഒരു സ്ത്രീയെ സംബന്ധിച്ച് ഏറെ ആശങ്കകളുടേയും പ്രതീക്ഷകളും നിറഞ്ഞതാണ് അവരുടെ ഗർഭകാലം .പലപ്പോഴും ഗര്‍ഭകാലം. വിദേശ രാജ്യങ്ങളിലാണെങ്കിൽ പ്രസവിക്കുന്നതിന് മുന്‍പ് തന്നെ കുഞ്ഞിൻറെ ലിംഗ നിർണ്ണയം സാധിക്കാറുണ്ടെങ്കിലും എന്നാൽ നമ്മുടെ നാട്ടിൽ അത്തരത്തിൽ ഒരു സംവിധാനം ഇല്ല എന്ന് പറയാം. മിക്ക ദമ്പതികൾക്കും അവർക്കിടയിൽ വരുന്ന രാജകുമാരനാണോ അതോ അതൊരു രാജകുമാരിയാണോ എന്നറിയാൻ വ്യഗ്രത കാണും .

അതിന് വേണ്ടി പണ്ട് മുതൽ പലരും വയറിന്‍റെ വലിപ്പം നോക്കിയും അമ്മയുടെ സൗന്ദര്യം നോക്കിയും എല്ലാം പല പ്രവചനങ്ങളും നടത്തുകയും ചെയ്യുന്നുണ്ട്. അതേസമയം ബേക്കിംഗ് സോഡ കൊണ്ട് ഒരു ടെസ്റ്റ് നടത്തി നോക്കിയാൽ കുഞ്ഞിന്‍റെ ജെൻഡര്‍ അറിയാൻ സാധിക്കും എന്നാണ് പറയുന്നത്. എന്നാൽ ഇതിലെ കൃത്യത എത്രത്തോളം ഉണ്ട് എന്നത് സംശയകരമാണ്.

ഗർഭധാരണം നടന്നോ എന്ന് അറിയുന്നതിന് വേണ്ടി പലരും ബേക്കിംഗ് സോഡ ടെസ്റ്റ് നടത്തുന്നുണ്ട്. എന്നാൽ ഗർഭധാരണം സംഭവിച്ച് കഴിഞ്ഞ ശേഷം ബേക്കിംഗ് സോഡ ടെസ്റ്റ് നടത്തുന്നത് കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ്. നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ടെസ്റ്റ് ആണ് ഇത്.

ഇത്തരത്തിൽ ഒരു ടെസ്റ്റ് എങ്ങനെ ചെയ്യാം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടി രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം ഒരു ഗ്ലാസ്സ് കണ്ടയ്നറിൽ എടുത്ത് അതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡ ചേർക്കാവുന്നതാണ്. ആൺകുഞ്ഞാണെങ്കിൽ നിങ്ങളുടെ മൂത്രത്തിൽ പതയും അസാധാരണത്വവും കാണപ്പെടുന്നു എന്നാണ് പറയുന്നത്. എന്നാൽ ഗർഭത്തിൽ പെൺകുഞ്ഞാണ് ഉള്ളത് എന്നുണ്ടെങ്കിൽ നിങ്ങളുടെ മൂത്രത്തിൽ യാതൊരു വിധത്തിലുള്ള മാറ്റവും കാണുന്നില്ല. എന്ന് മാത്രമല്ല ഇത് വളരെ തെളിഞ്ഞ നിറത്തിൽ കാണപ്പെടും എന്നാണ് പറയുന്നത്.

ഇതിന്‍റെ ശാസ്ത്രീയ വശം എന്ന് പറയുന്നത് ബേക്കിംഗ് സോഡ ഏതെങ്കിലും ആസിഡുമായി ചേരുമ്പോൾ അതിൽ പതയും ബബ്ബിൾസും ഉണ്ടാവുന്നുണ്ട്. ഗർഭിണിയായ സ്ത്രീയുടെ അസിഡിറ്റി അല്ലെങ്കിൽ പിച്ച് ലെവല്‍ ഗർഭസ്ഥശിശുവിന്‍റെ സെക്സിന്‍റെ അടിസ്ഥാനത്തിൽ മാറും എന്നാണ് പറയുന്നത്. ഇത്തരം കാര്യങ്ങളിൽ പക്ഷേ വിശ്വാസ്യത എത്രത്തോളം എന്നത് വളരെയധികം സങ്കീർണമായ ഒന്ന് തന്നെയാണ്.

Loading...