കേരളത്തിലെ മഴക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലേക്ക് പുറപ്പെട്ടു. പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിനും ദുരിതത്തിന്റെ വ്യാപ്തി നേരിട്ട് മനസ്സിലാക്കുന്നതിനുമാണ് മോദി കേരളത്തിലെത്തിയത്. പ്രളയബാധിത പ്രദേശങ്ങള്‍ മോദി സന്ദര്‍ശിക്കും. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുത്ത ശേഷമാണ് മോദി അദ്ദേഹം ദില്ലിയില്‍ നിന്നും പുറപ്പെട്ടത്.

രാവിലെ 7.30 യോടെയാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും അടങ്ങുന്ന സംഘം വ്യോമസേനയുടെ വിമാനത്തില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി സന്ദര്‍ശന ശേഷം മുഖ്യമന്ത്രിയുമായി രക്ഷാപ്രവര്‍ത്തന പുരോഗതി ചര്‍ച്ച ചെയ്യും. കേരളം നേരിടുന്ന പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് വീണ്ടും കേരളം ഇന്ന് ആവശ്യപ്പെടും.

Loading...