ഇന്ത്യൻ ജനതയ്ക്കു മുന്നിൽ അപ്രസക്തരായവരാണ് പുതുവർഷതലേന്നുള്ള തന്‍റെ ക്ഷേമപദ്ധതികളെ എതിർക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. കോൺഗ്രസ് മകനെ എവിടെയെങ്കിലും ഒന്ന് എത്തിക്കാൻ പതിനഞ്ചു വർഷമായി ശ്രമിച്ചിട്ട് നടക്കുന്നില്ലെന്നും മോദി പരിഹസിച്ചു. നോട്ട് അസാധുവാക്കൽ മുഖ്യവിഷയമാക്കി മോദി ബിജെപിയുടെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു.

ലക്നൗവിൽ നടന്ന കൂറ്റൻ റാലിയോടെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് ഫലം എന്താവുമെന്ന് ചർച്ച ചെയ്ത് ആരും സമയം കളയേണ്ടതിലെന്ന് വ്യക്തമാക്കി.എന്തായാലും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ ഇനി നോട്ട് അസാധുവാക്കലിൽ കാര്യമായ തുടർനടപടിയൊന്നും ഉണ്ടാകില്ലെന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കുന്നത്.

നോട്ട് അസാധുവാക്കൽ മുഖ്യവിഷയമാക്കി മോദി ബിജെപിയുടെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു. നോട്ട് അസാധുവാക്കലിനെതിരെ കോൺഗ്രസിന്റെ ആദ്യഘട്ട പ്രക്ഷോഭം ഇന്നു തുടങ്ങി.

Loading...