റിയാദ്: സൗദി വനിതകളിലെ പൊണ്ണത്തടി ഒഴിവാക്കാൻ വ്യായാമം ശീലമാക്കണമെന്ന് സൗദി രാജകുമാരി. രാജ്യത്ത് സ്ത്രീകൾക്ക് വ്യായാമം ചെയ്യുന്നതിന് കൂടുതൽ സൗകരൃങ്ങൾ ഉണ്ടാക്കണമെന്നും വ്യായാമം കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനെ ആശങ്കയോടെ കാണേണ്ട എന്നും രാജകുമാരി അഭിപ്രായപ്പെട്ടു.

യുഎസ് മാഗസിനു നൽകിയ അഭിമുഖത്തിലാണ് പൊണ്ണത്തടിയും പ്രമേഹവും സ്ത്രീകളെ കാർന്നു തിന്നുകയാണെന്നും സ്ത്രീകൾക്ക് വ്യായാമം ചെയ്യുന്നതിനാവശൃമായ സൗകര്യങ്ങൾ ഇല്ലാതിരിക്കുന്നത് രാജ്യത്തിനു തന്നെ അപമാനകരമാണെന്നും സൗദി രാജകുടുംബാംഗം റീമ ബിന്ത് ബന്ദർ ബിൻ സുൽത്താൻ രാജകുമാരി അഭിപ്രായപ്പെട്ടത്. സൗദി ജനറൽ അതോറിറ്റി ഫോർ സ്‌പോർസ് വനിതാ വിഭാഗം അണ്ടർ സെക്രട്ടറിയാണ് റീമ ബിന്ത് ബന്ദർ ബിൻ സുൽത്താൻ രാജകുമാരി.

സൗദിയിൽ പൊണ്ണത്തടിയും പ്രമേഹവും ഏറെ അപകടകരമാംവിധം വർധിച്ചിട്ടുണ്ട്. ഈ സാഹചരൃത്തിൽ ആരോഗ്യകരമായ ജീവിത ശൈലി പ്രോൽസാഹിപ്പിക്കണം. ഇതിനായി പൗരന്മാർ വ്യായാമങ്ങളിലേർപ്പെണടണമെന്നും റീമ പറഞ്ഞു. വനിതകൾക്കായി കൂടുതൽ ഫിറ്റ്‌നസ് സെന്ററുകൾ ആരംഭിക്കണം.

വനിതാ വ്യായാമ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിൽ ആശങ്കയോടെ കാണേണ്ട കാര്യമില്ല. ഏതൊരു രാജ്യത്തിനും ആരോഗ്യമുള്ള പൗരന്മാർ ഒരു മുതൽക്കൂട്ടാണ്. അന്താരാഷ്ട്ര വേദികളിൽ പ്രാഗത്ഭൃം തെളിയിക്കാൻ പ്രാപ്തിയുള്ള പെൺകുട്ടികളെ വളർത്തിയെടുക്കണം. കായിക മേഖല വനിതകൾക്കും പെൺകുട്ടികൾക്കും കൂടി പ്രാപ്തമാക്കേണ്ടതുണ്ടെന്നും രാജാകുമാരി പറഞ്ഞു. 32 വർഷം അമേരിക്കയിലെ സൗദി അംബാസഡറായിരുന്ന ബന്ദർ ബിൻ സുൽത്താൻ ബിൻ അൽ സൗദ് രാജകുമാരന്റെ മകളാണ് റീമ.

Loading...