ലംബോര്‍ഗിനിക്ക് പുറമെ പ്രശസ്ത നടൻ പൃഥ്വിരാജ് റേഞ്ച് റോവര്‍ സ്വന്തമാക്കി. മൂന്ന്‌ കോടി രൂപയോളം ഓണ്‍റോഡ്‌ വില വരുന്ന റേഞ്ച് റോവര്‍ നിരയിലെ വേഗ് മോഡലാണ് താരം സ്വന്തമാക്കിയത് . ലാന്‍ഡ് റോവര്‍ കൊച്ചി ഷോറൂമിൽ ഭാര്യ സുപ്രിയ മോനോനൊപ്പം എത്തിയാണ് പൃഥ്വി പുതിയ വോഗ് എസ്.യു.വി ഏറ്റുവാങ്ങിയത്. കുടുംബത്തിലേക്കെത്തിയ പുതിയ അതിഥി എന്ന അടിക്കുറിപ്പില്‍ ഒരു ചിത്രം സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. നേരത്തെ കഴിഞ്ഞ വര്‍ഷം പൃഥ്വിരാജ് ലംബോര്‍ഗിനി ഹുറാകാന്‍ സ്വന്തമാക്കിയതും സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു.

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ആഡംബരവും സൗന്ദര്യവും ഒരുപോലെ ഒത്തുചേര്‍ന്ന മോഡലാണ് റേഞ്ച് റോവര്‍ വോഗ്. 190 kW പവറും 600 എന്‍എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനും 250 kW പവറും 450 എന്‍എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് വേഗിന് കരുത്തേകുന്നത്. ഇതിലെ ഡീസല്‍ എന്‍ജിന്‍ മോഡലാണ് പൃഥ്വി സ്വന്തമാക്കിയത്. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് വാഹനത്തിലെ ട്രാന്‍സ്മിഷന്‍.

Loading...