നിരവധി ആരാധകരുള്ള സൗത്ത്ഇന്ത്യന്‍ താരമാണ് പ്രിയാമണി. വിവാഹശേഷം താരം അഭിനയത്തില്‍ നിന്നും താല്‍കാലികമായി വിട്ടുനില്‍ക്കുകയാണ്. തന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് പ്രിയാമണി ഇപ്പോള്‍ മനസ് തുറന്നത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

നടന്‍ തരുണുമായി തന്റെ വിവാഹം ഉറപ്പിച്ചു എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു, ഇതാണ് തന്നെ ഏറ്റവും അധികം ഞെട്ടിച്ചതെന്ന് പ്രിയാമണി പറയുന്നു. തരുണിന്റെ അമ്മ വിവാഹത്തിന് സമ്മതം നല്‍കിയെന്നാണ് അന്ന് പ്രചരിച്ച വാര്‍ത്ത. ഇത് അറിഞ്ഞ ഉടനെ അച്ഛനെ വിളിച്ച് സത്യാവസ്ഥ ധരിപ്പിച്ചുവെന്നും പ്രയാമണി പറയുന്നു.

Loading...