Subscribe to MalayalamNewspress:

സ്വിറ്റ്സര്‍ലണ്ടില്‍ മനുഷ്യക്കടത്ത് നിയമവിരുദ്ധമാണ്. എന്നാല്‍ വേശ്യാവൃത്തി ഇവിടെ നിയമം മൂലം അംഗീകരിച്ചിട്ടുള്ളതാണ്. പട്ടാപ്പകല്‍ പോലും ഇവിടെ യുവതികളെ കടത്തിക്കൊണ്ട് വന്ന് ലൈംഗിക വ്യാപാരം നടത്തുന്ന കാഴ്ച പതിവായിരിക്കുകയാണ്. 2013 വരെ ഇവിടെ 16 വയസുള്ള പെണ്‍കുട്ടികളെ പോലും പണം കൊടുത്ത് വേശ്യാവൃത്തിക്ക് ഉപയോഗിക്കാമായിരുന്നു. എന്നാല്‍ ഇത് 2013ല്‍ 18 വയസാക്കി ഉയര്‍ത്തുകയായിരുന്നു. നിലവില്‍ ഏതാണ്ട് 14,000 സ്ത്രീകളാണ് സ്വിറ്റ്സര്‍ലണ്ടില്‍ വേശ്യാവൃത്തിയിലുള്ളതെന്നാണ് അന്താരാഷ്ട്ര എന്‍ജിഒ ആയ കോലിഷന്‍ എഗെയിന്‍സ്റ്റ് ട്രാഫിക്ലിങ് ഇന്‍ വുമണ്‍ (സിഎടിഡബ്ല്യൂ) വെളിപ്പെടുത്തുന്നത്. ഇവരില്‍ 70 ശതമാനം പേരും പരമ്പരാഗത നിലപാടുകള്‍ പുലര്‍ത്തുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്നവരാണെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഇവിടെ ഇത്തരം മനുഷ്യക്കടത്തിലും ലൈംഗിക വ്യാപാരത്തിലും ഏര്‍പ്പെടുന്നവര്‍ വളരെ അപൂര്‍വമായി മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂ. ലോകാരോഗ്യ സംഘടന, ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് തുടങ്ങിയ യുഎന്‍ ബോഡികളുടെ ആസ്ഥാനം സ്വിറ്റ്സര്‍ലണ്ടിലെ ജനീവയിലാണ്. മനുഷ്യാവകാശങ്ങള്‍ക്കായി ശക്തമായി നിലകൊള്ളുന്ന ഇത്തരം ഇന്റര്‍നാഷണല്‍ ബോഡികളുടെ ചുറ്റുമാണ് ഇത്തരത്തില്‍ മനുഷ്യക്കടത്തും ലൈംഗിക വ്യാപാരവും നടക്കുന്നത്. നിറവും വലിപ്പവും ശീലങ്ങളും വരെ നോക്കി യുവതികളെ തെരഞ്ഞെടുക്കാന്‍ ഇവിടെ സാധിക്കും. സെക്സ് ടോയ്കള്‍ വേണ്ടവര്‍ക്ക് അതും ലഭ്യമാണ്

Loading...

അത്യാവശ്യക്കാര്‍ക്കായി സെക്സ് ബൂത്തുകളും ഇവിടെ ലഭ്യമാണ്. വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത ശേഷം ആരെ വേണമെങ്കിലും തെരഞ്ഞെടുക്കാവുന്ന സൗകര്യവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ബാറുകള്‍ റെസ്റ്റോറന്റുകളിലും സ്ത്രീകളെ സപ്ലൈ ചെയ്യുന്നത് സ്വിറ്റ്സര്‍ലണ്ടില്‍ പുതിയ രീതിയായി മാറിക്കഴിഞ്ഞു. സെന്‍ട്രല്‍ യൂറോപ്പ്, ഈസ്റ്റേണ്‍ യൂറോപ്പ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യുവതികളെയാണ് പ്രധാനമായും ഇവിടേക്ക് ലൈംഗിക വ്യാപാരത്തിനായി കടത്തിക്കൊണ്ട് വരുന്നത്. ഇതിന് പുറമെ തായ്‌ലന്‍ഡ്, നൈജീരിയ, ചൈന, ബ്രസീല്‍, കാമറൂണ്‍, ഡൊമിനിക്കല്‍ റിപ്പബ്ലിക്ക്, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് ലൈംഗിക വ്യാപാരത്തിായി സ്ത്രീകളെ കടത്തിക്കൊണ്ട് വരുന്നുണ്ട്.

Subscribe to MalayalamNewspress:

 

 
Loading...