തിരുവനന്തപുരം: പി.എസ്.സി പരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണമെന്ന ആവശ്യം ശക്തം . ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സെപ്തംബര്‍ 16 ന് പി എസ് സി യുമായി ചര്‍ച്ചനടത്തും.

പിഎസ് സി അധികാരികളുമായി സംസാരിക്കുമെന്ന് സെപ്തംബര്‍ ഏഴിന് ചേര്‍ന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. തുടര്‍ച്ചയായ അവധി വന്നതുകൊണ്ടാണ് ചര്‍ച്ച 16 ലേക്ക് നീണ്ടത്.

Loading...