ഖത്തറിനെ മേഖലയില്‍ നിന്ന് തുടച്ചുനീക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്ന സൂചനകള്‍ വീണ്ടും. അബൂദാബിയിലെ പ്രമുഖ മ്യൂസിയമായ ലൗറി അബൂദാബിയില്‍ പ്രദര്‍ശിപ്പിച്ച പുതിയ ഗള്‍ഫ് മേഖലയുടെ ഭൂപ്പടത്തിലാണ് ഖത്തറിനെ പൂര്‍ണമായും ഒഴിവാക്കിയത്.

ഖത്തര്‍ രാജകുടുംബാംഗത്തെ യുഎഇ അറസ്റ്റ് ചെയ്തു, യുഎഇ വിമാനങ്ങള്‍ ഖത്തര്‍ യുദ്ധവിമാനം തടഞ്ഞു തുടങ്ങിയ വിവരങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ നടപടി. ഭൂപ്പടവിവാദം ഖത്തറിനെ എത്രത്തോളം യുഎഇ വെറുക്കുന്നുവെന്നതിന്റെ സൂചനയാണിതെന്ന് നിരീക്ഷികര്‍ അഭിപ്രായപ്പെട്ടു. ഇതിനെതിരേ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നതയാണ് നിലനില്‍ക്കുന്നത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഒരു ഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നു. മറു ഭാഗത്ത് ഖത്തറും. കുവൈത്ത് ആര്‍ക്കൊപ്പവും നില്‍ക്കുന്നില്ല. എന്നാല്‍ ഒമാനാകട്ടെ ഖത്തറിനൊപ്പമാണെന്ന സൂചനകള്‍ നല്‍കിയിട്ടുമുണ്ട്.ഇപ്പോള്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് പുതിയ മാപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് സംശയിക്കുന്നു. ഖത്തറിനെതിരേ മാത്രമല്ല, ഒമാനെ ചൊടിപ്പിക്കുന്ന നടപടിയും മാപ്പിലുണ്ട്. ഒമാന്റെ മുസന്തം യുഎഇയുടെ പ്രദേശമായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

യുഎഇയുടെ ഏറ്റവും വലിയ ശേഖരമുള്ള മ്യൂസിയമാണ് ലൗറി അബൂദാബി. കഴിഞ്ഞ നവംബറിലാണ് ഇത് ഉദ്ഘാടനം ചെയ്തത്. ഫ്രഞ്ച് ചിത്രകാരന്‍ ഡാവിഞ്ചിയുടെ വിഖ്യാതമായ ലോകരക്ഷകന്‍ ചിത്രം ഈ മ്യൂസിയത്തിന് വേണ്ടി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൈമാറിയത് അടുത്തിടെ വാര്‍ത്തയായിരുന്നു.തെക്കന്‍ ഗള്‍ഫ് മേഖലയുടെ ഭൂപ്പടമാണ് ലൗറി അബൂദാബി പുറത്തിറക്കിയത്. മ്യൂസിയത്തില്‍ കുട്ടികളുടെ വിഭാഗത്തില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുകയായിരുന്നു മാപ്പ്. അതില്‍ ഖത്തറിനെ ബോധപൂര്‍വം ഒഴിവാക്കിയതാണെന്നാണ് ആരോപണം.

ഖത്തറിനെ പൂര്‍ണമായും ഒമാന്റെ ഒരുഭാഗവും ഒഴിവാക്കിയത് വിദ്വേഷ നടപടിയുടെ ഭാഗമായിട്ടാണെന്ന് നിരീക്ഷകര്‍ ആരോപിക്കുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഭൂപ്പടം മാറ്റിയിലിരിക്കുകയാണ് മ്യൂസിയം അധികൃതര്‍. ഖത്തറിനെ പൂര്‍ണമായും ഒമാന്റെ ഒരുഭാഗവും ഒഴിവാക്കിയത് വിദ്വേഷ നടപടിയുടെ ഭാഗമായിട്ടാണെന്ന് നിരീക്ഷകര്‍ ആരോപിക്കുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഭൂപ്പടം മാറ്റിയിലിരിക്കുകയാണ് മ്യൂസിയം അധികൃതര്‍.വാഷിങ്ടണ്‍ ഇന്‍സ്റ്റിറ്റൂട്ടിലെ ഗള്‍ഫ് എനര്‍ജി പോളിസി പ്രോഗ്രാം ഡയറക്ടറായ സൈമണ്‍ ഹെന്റേഴ്‌സണ്‍ മ്യൂസിയത്തിന്റെ നടപടിയെ അപലപിച്ചു. ഫ്രാന്‍സുമായി അബൂദാബിയുണ്ടാക്കിയ കരാറിന്റെ ലംഘനമാണിതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അശ്രദ്ധമൂലം സംഭവിച്ച പിശകാണെന്നാണ് ഇപ്പോള്‍ മ്യൂസിയം അധികൃതര്‍ നല്‍കുന്ന വിശദീകരണം.ഫ്രഞ്ച് സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയാണ് യുഎഇ ഭരണകൂടം കഴിഞ്ഞ നവംബറില്‍ ലൗറി മ്യൂസിയം തുറന്നത്. 30 വര്‍ഷത്തേക്കുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് മ്യൂസിയത്തിന്റെ പങ്കാളിത്തം. 110 കോടി ഡോളറിന്റെ കരാറാണ് ഇതുമായി ബന്ധപ്പെട്ട് യുഎഇയും ഫ്രാന്‍സും ഒപ്പുവച്ചിരിക്കുന്നത്.

മനപ്പൂര്‍വമായ ചില നീക്കങ്ങള്‍ ഇതിന് പുതിയ ഭൂപ്പടത്തിന് പിന്നിലുണ്ടെന്നാണ് ഒമാനിലെ സാമൂഹിക പ്രര്‍വര്‍ത്തകരുടെ ആരോപണം. ഖത്തറുമായി യാതൊരു ബന്ധവും യുഎഇക്ക് ഇപ്പോഴില്ല. കഴിഞ്ഞ ജൂണില്‍ കര, വ്യോമ, നാവിക ബന്ധം ഇരുരാജ്യങ്ങളും വിച്ഛേദിച്ചിരുന്നു.

Loading...