ഖത്തർ രാജാവിന്റെ പൂർണകായ ഛായാചിത്രം വരച്ചുനൽകാമെന്ന് പറഞ്ഞ് ഖത്തർ രാജകുടുംബാഗത്തിൽനിന്ന് 5.80 കോടി രൂപ തട്ടിച്ചെന്ന പരാതിയിൽ കൊടുങ്ങല്ലൂർ സ്വദേശിയ്‌ക്കെതിരേ പൊലീസ് കേസെടുത്തു.ആറടി പൊക്കവും മൂന്നടി വീതിയുമുള്ള പൂർണകായ ഛായാചിത്രം സ്വർണഫ്രെയിമിൽ തയ്യാറാക്കിക്കൊടുക്കാമെന്ന് വിശ്വസിച്ചാണ് തട്ടിപ്പ് നടത്തിയതുകൊടുങ്ങല്ലൂർ സ്വദേശിയുടെ പേരിലുള്‌ല എസ്.ബി.ഐ. അക്കൗണണ്ടിലേക്കാണ് മൊബൈൽ ഇടപാടുവഴി 5.80 കോടി രൂപ എത്തിയത്. പണത്തിന്റെ വലിയൊരു ഭാഗം പിൻവലിച്ചിട്ടുണ്ടെങ്കിലും പരാതി വന്നതിനെത്തുടർന്ന് ഈ അക്കൗണ്ട് മരവിപ്പിച്ചു. പുതുതായി തുറന്ന അക്കൗണ്ടിലേക്കാണ് വിദേശത്തുനിന്ന് കോടികൾ ഒഴുകിയെത്തിയത്.

പണം നഷ്ടപ്പെട്ട ഖത്തർ രാജകുടുംബാംഗം തൃശൂർ പൊലീസ് സൂപ്രണ്ടിന് ഇ-മെയിലിലൂടെ നൽകിയ പരാതിയെത്തുടർന്നാണ് നടപടി സ്വീകരിച്ചത്. പരാതി നേരിട്ട് നൽകുന്നതിന് രാജകുടുംബത്തിന്റെ പ്രതിനിധി അടുത്ത ദിവസംതന്നെ തൃശൂരിലെത്തുമെന്നും സൂചനയുണ്ട്. ഖത്തർ രാജകുടുംബത്തിലെ ഒരു രാജകുമാരിയാണ് തട്ടിപ്പിനിരയായതെന്നാണ് അറിയുന്നത്. ന്യുയോർക്കിലെ ചിത്രകാരന്മാരെക്കൊണ്ട് വരപ്പിച്ച് ഛായാചിത്രം ഖത്തർ മ്യൂസിയം അഥോറിറ്റിക്ക് കൈമാറുമെന്നാണ് ഇയാൾ രാജകുമാരിയെ തെറ്റിദ്ധരിപ്പിച്ചത്.

Loading...

തട്ടിപ്പിന് പിന്നിൽ കൊടുങ്ങല്ലൂർ സ്വദേശി മാത്രമല്ലെന്നാണ് സൂചന. വിദേശത്തുള്ളവർക്കും ഇതിൽ പങ്കുണ്ടോ എന്നും സംശയിക്കുന്നുണ്ട്. നടപടികൾ പൂർത്തിയാവുകയും ഖത്തർ രാജകുടുംബത്തിന്റെ പരാതി നേരിട്ട് ലഭിക്കുകയും ചെയ്തശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കൂവെന്ന് കൊടുങ്ങല്ലൂർ സിഐ. പി.സി. വിജയകുമാർ പറഞ്ഞു. വിദേശികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയമുള്ളതിനാൽ, അന്വേഷണം വേറെ ഏജൻസിക്ക് കൈമാറാനും സാധ്യതയുണ്ട്.


 

 
Loading...