മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍(49) അധികാരത്തിലേറി രണ്ടു വര്‍ഷത്തിനുള്ളിലാണ് സ്ഥാനം രാജി വെച്ചിരിക്കുന്നത്. രാജാവിന്റെ രാജിക്ക് പിന്നിലെ കാരണം പുതിയ രാജ്ഞി തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മിസ് മോസ്‌കോ കൂടിയായ 25 കാരി ഓക്സാന വോയ് വോര്‍ഡിനയുടെ അതീവ സൗന്ദര്യത്തില്‍ മയങ്ങിയാണ് രാജാവ് വിവാഹം കഴിച്ചതെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഈ വിവാഹമാണ് ഇപ്പോള്‍ രാജാവിന് തന്നെ പാരയായിരിക്കുന്നത്.

മലേഷ്യയുടെ പുതിയ രാജ്ഞി റിയാലിറ്റി ഷോയ്ക്കിടെ സ്വിമ്മിങ് പൂളില്‍ സഹമത്സരാര്‍ത്ഥിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട വീഡിയോ പുറത്തായതോടെയാണ് സംഭവവികാസങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടെ രാജാവ് രാജി വെച്ചൊഴിയുകയായിരുന്നു. രാജിയുടെ കാരണം എന്താണെന്ന് ഔദ്യോഗിക അറിയിപ്പൊന്നു ഇതുവരെ ലഭിച്ചിട്ടില്ല.

മലേഷ്യയുടെ ഇതുവരെയുള്ള ചരിത്രത്തില്‍ അധികാരമേറ്റ ഏറ്റവും പ്രായം കുറഞ്ഞ രാജാവായിരുന്നു മുഹമ്മദ് അഞ്ചാമന്‍. മലേഷ്യയിലെ നോര്‍ത്ത് ഈസ്റ്റ് കെലന്‍ടാന്‍ സ്റ്റേറ്റിലെ ഭരണാധികാരിയായി അദ്ദേഹം അധികാരമേറ്റിരുന്നത് 2016 ഡിസംബറിലായിരുന്നു.

കഴിഞ്ഞ നവംബറിലാണ് സുല്‍ത്താന്‍ മുഹമ്മദ് റഷ്യന്‍ സുന്ദരി ഓക്സാനയെ ആഡംബരപൂര്‍ണമായ ചടങ്ങില്‍ വച്ച് വിവാഹം ചെയ്തത്. തന്റെ മോഡലിങ് കരിയര്‍ കൂടി ഉപേക്ഷിച്ചാണ് ഓക്‌സാന വിവാഹത്തിനായി സമ്മതം മൂളിയത്. മാത്രമല്ല ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും റിഹാന എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. 2015ലായിരുന്നു ഇവര്‍ മിസ് മോസ്‌കോ കിരീടം ചൂടിയത്.

റിയാലിറ്റി ഷോയ്ക്കിടെ പകര്‍ത്തിയ വീഡിയോ പുറത്തു വന്നത് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. തുടര്‍ന്നാണ് 15ാമത്തെ രാജാവിന്റെ സ്ഥാനത്ത് നിന്നും സുല്‍ത്താന്‍ മുഹമ്മദ് ജനുവരി ആറിന് രാജി വെച്ചുവെന്ന പ്രസ്താവന മലേഷ്യന്‍ കൊട്ടാരത്തില്‍ നിന്നും പുറത്ത് വന്നത്.

Loading...