അസാധാരണമായി നടക്കുന്ന പ്രസവങ്ങൾ എല്ലാം തന്നെ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. വിമാനയാത്രയ്ക്കിടയിൽ നടക്കുന്ന പ്രസവം, രോഗിയുടെ പ്രസവം എടുക്കാൻ സ്വന്തം പ്രസവം വൈകിപ്പിച്ച ഡോക്ടർ ഇങ്ങനെയുള്ള വാർത്തകൾ നേരത്തെ തന്നെ മാധ്യമ ശ്രദ്ധ നേടിയവയാണ്.

ഇപ്പോഴിതാ പ്രസവം തത്സമയം പ്രക്ഷേപണം ചെയ്ത റേഡിയോ ജോക്കിയാണ് വാർത്തകളിൽ ഇടംനേടിയിരിക്കുന്നത്. തന്നെ സ്നേഹിക്കുന്ന ശ്രോതാക്കൾക്ക് വേണ്ടിയാണ് യുഎസിലെ ആർജെ ആയ കസീഡി പ്രസവം ബ്രോഡ്കാസ്റ്റ് ചെയ്തത്. സെന്‍റ് ലൂയിസിലെ ആർക്സ്റ്റേഷനിലെ പ്രഭാതപരിപാടിയുടെ അവതാരകയാണ് കസീഡി. റേഡിയോ സ്റ്റേഷനിലായിരുന്നില്ല പ്രസവം. ആശുപത്രിയ്ക്കകത്ത് റേഡിയോ സ്റ്റേഷനിലെ സംവിധാനങ്ങളെല്ലാം ഒരുക്കിയായിരുന്നു പ്രസവം.

തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം ശ്രോതാക്കളുമായി പങ്കുവയ്ക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അവരുമായി എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്ന തനിക്ക് ഇത് സന്തോഷത്തിന്‍റെ നിമിഷമാണെന്നും കസീഡി പറഞ്ഞു. പ്രസവം ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്യുക മാത്രമല്ല കുഞ്ഞിന് പേരിടാനുള്ള അവസരം കൂടി ഒരുക്കി കസീഡി. കസീഡിയും ഭര്‍ത്താവും തെരഞ്ഞെടുത്ത പന്ത്രണ്ടുപേരുകള്‍ ശ്രോതാക്കളുടെ വോട്ടിങ്ങിന് ഇടുകയായിരുന്നു. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന പേരായിരിക്കും കസീഡി കുഞ്ഞിനായി തെരഞ്ഞെടുക്കുക.

Loading...