ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. വരുന്ന തിങ്കളാഴ്ച സോണിയാ ഗാന്ധി വിളിച്ച് ചേര്‍ത്ത നിര്‍ണായക കോണ്‍ഗ്രസ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

ഡിസംബര്‍ അഞ്ചിനോ അതിന് മുമ്പോ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. ഇക്കാര്യത്തില്‍ ഇനി കാലതാമസം വേണ്ടെന്നാണ് കോണ്‍ഗ്രസില്‍ ധാരണ. കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂളുകള്‍ക്ക് അന്തിമതീരുമാനമുണ്ടാക്കാനാണ് യോഗമെന്ന് കോണ്‍ഗ്രസ് സ്ഥിരീകരിച്ചതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എഐസിസിയുടെ അംഗീകാരത്തോടെ തിങ്കാളാഴ്ച ചേരുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റിയില്‍ രാഹുല്‍ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തി പ്രമേയം പാസാക്കും. കോണ്‍ഗ്രസ് ഭരണഘടനാ പ്രകാരം അന്തിമ അംഗീകാരം നല്‍കേണ്ടത് എഐസിസിയാണ്.

Loading...