ദുബായ് : വിവിധ ഗൾഫ് രാജ്യങ്ങളിൽ ശക്തമായ മഴ പെയ്തു. യു​എ​ഇ​യി​ൽ ഇ​ടി​മി​ന്ന​ലോ​ടെ പെ​യ്ത മ​ഴ വി​മാ​ന സ​ർ​വീ​സു​ക​ളെ ബാധിച്ചു.പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡി​ല്‍ വെ​ള​ളം കയറി ഗ​താ​ഗ​തം താറുമാറായി . ദു​ബാ​യ് മാ​ളി​ലെ ചി​ല ഷോ​പ്പു​ക​ളി​ലും മ​ഴ​വെ​ള്ളം ക​യ​റി. അധികൃതർ യുഎഇയിലെ ചില സ്ഥലങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഞാ​യ​റാ​ഴ്ച ഉ​ച്ച മു​ത​ൽ വൈ​കു​ന്നേ​രം വ​രെ അ​ബു​ദാ​ബി​യി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും, ലൂ​വ്ര് അ​ബു​ദാ​ബി മ്യൂ​സി​യ​ത്തി​ൽ വെ​ള്ളം ക​യ​റുകയും ചെയ്തു.

ഒമാന്‍റെ വടക്കൻ മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. ക്കൻ ഇറാനിൽ രൂപംകൊണ്ട തീവ്രമായ ന്യൂനമർദ്ദത്തിന്റെ ഫലമായാണ് ഒമാന്റെ വടക്കൻ മേഖലകളിൽ ശക്തമായ കാറ്റും മഴയും തുടരുവാൻ കാരണം. ബാത്തിന, ബുറൈമി , ദാഹിരാ, ദാഖിലിയ എന്നി ഗവര്‍ണറേറ്റുകളിൽ ആണ് കനത്ത മഴ പെയ്യുന്നത്. ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ദൂരക്കാഴ്ചക്ക് ഉണ്ടായ തടസ്സം നിരത്തുകളിലെ വാഹന ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ഇന്നും നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പ്.

Loading...