ബിഗ്‌ബോസ് തെലുങ്കു പതിപ്പിനെതിരെ നടി ഗായത്രി ഗുപ്ത രംഗത്ത് .സംഘാടകര്‍ തന്നോട് രണ്ടര മാസത്തേക്ക് ഷോയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു ദിവസം പെട്ടെന്ന് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നുമാണ് ഗായത്രി ആരോപിക്കുന്നത്.ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ സെക്സില്ലാതെ 100 ദിവസം ഞാന്‍ എങ്ങനെ ജീവിക്കുമെന്ന് ചോദിച്ച് പരിഹസിച്ചു. എന്ത് ചോദ്യമാണ് നിങ്ങള്‍ ചോദിക്കുന്നത് എന്ന് ഞാന്‍ അയാളോട് ചോദിച്ചു,.

കരാര്‍ ഒപ്പിട്ടതിന് ശേഷം പ്രതിഫലത്തുക പോലും നിശ്ചയിച്ചിരുന്നു. ബിഗ് ബോസില്‍ പങ്കെടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ അവരുടെ വാക്ക് വിശ്വസിച്ച് പുതിയ സിനിമകളൊന്നും ഞാന്‍ ഏറ്റെടുത്തില്ല. ഞാന്‍ നിയമത്തിന്റെ വഴിയേ പോവുകയാണ്. എനിക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണം. ഗായത്രി പറയുന്നു.

Loading...