ശ്രദ്ധേയമായ നിരവധി സിനിമകളില്‍ അഭിനയിച്ച താരമാണ് രജനീകാന്ത്. അടുത്തിടെ നടന്ന ദര്‍ബാര്‍ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ തന്റെ ഒരു ആഗ്രഹം സ്റ്റൈല്‍മന്നന്‍ തുറന്നുപറഞ്ഞിരുന്നു.ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ വേദിയില്‍ അവതരിപ്പിക്കുകയെന്നതാണ് ആ ആഗ്രഹം. താരത്തിൻറെ വാക്കുകൾ ഇങ്ങനെ .

എല്ലാ കാറ്റഗറികളിലുളള ചിത്രങ്ങളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. 160ലേറെ സിനിമകള്‍, 40-45 വര്‍ഷത്തെ അഭിനയ ജീവിതം. ഇപ്പോഴും ഒരു ആഗ്രഹം ബാക്കിയാണ്. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ വേദിയില്‍ അവതരിപ്പിക്കണം. രജനീകാന്ത് പറഞ്ഞു.

ഏആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ട്രെയിലറിന് മികച്ച വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. ആദിത്യ അരുണാചലം എന്ന പോലീസ് ഓഫീസറുടെ റോളിലാണ് ദര്‍ബാറില്‍ രജനി എത്തുന്നത്.

Loading...