ഒരു സ്വകാര്യ ചാനലിലെ കോമഡി പരിപാടിയിലൂടെ പ്രേക്ഷേകരുടെ പ്രിയപ്പെട്ട ഭാര്യ ഭര്‍ത്താക്കന്മാരാണ് അവതാരക ആര്യയും സംവിധായകന്‍ പിഷാരടിയു. ഇരുവരും ഭാര്യയും ഭര്‍ത്താവുമായുള്ള പ്രകടനവും ഏറെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇരുവരും യഥാര്‍ത്ഥ ഭാര്യ ഭര്‍ത്താക്കന്മാരാണ് എന്ന് പോലും പലരും തെറ്റുദ്ധരിച്ചിട്ടു ഉണ്ട്. എന്നിട്ടും പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തില്‍ ആര്യയ്ക്ക് ഒരു അവസരം നല്‍കിയില്ല.

എന്തായിരിക്കാം ഇതിനു കാരണം എന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും അന്വേഷിച്ചിരുന്നു. ഇപ്പോഴിത ഇരുവരുടെയും സുഹൃത്തായ ടിനി ടോം ഒരു വേദിയില്‍ വച്ച് ഇതേ ചോദ്യം ഉന്നയിച്ചിരിക്കുന്നു. അതിന് പിഷാരടി നല്‍കിയ കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ വൈറിലായിരിക്കുന്നത്.

പഞ്ചവര്‍ണ്ണ തത്തയില്‍ 144 മൃഗങ്ങള്‍ അഭിനയിക്കുന്നുണ്ട് അതുകൂടാതെ ആര്യയുടെ ആവശ്യം സിനിമയില്‍ ഇല്ല എന്നും തോന്നിയതു കൊണ്ടാണ് വിളിക്കാതിരുന്നത് എന്നായിരുന്നു പിഷാരടിയുടെ മറുപടി.

Loading...