ഭോപ്പാൽ: അമ്മയില്ലാത്ത പതിനാറുകാരിയെ പീഡിപ്പിച്ച ആറുപേർ അറസ്റ്റിൽ.പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ അയൽക്കാരനായ കാറ്ററിംഗ് കോൺട്രാക്ടറും മകനുമുൾപ്പെടെയുള്ള ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു . 16 മാസത്തോളമാണിവർ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.

പെൺകുട്ടിയുടെ അമ്മ കഴിഞ്ഞവർഷമാണ് മരണപ്പെട്ടത് . ഇതോടെ ഒമ്പതാം ക്ലാസുകാരിയായ കുട്ടി പഠിപ്പ് നിർത്തി ഹോസ്റ്റലിൽ നിന്ന് തിരികെ വീട്ടിലെത്തുകയായിരുന്നു . അച്ഛനും അനിയത്തിയുമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ പിതാവ് ഒരു വ്യാപാരസ്ഥാപനത്തിലെ കാവൽക്കാരനാണ്. ഇദ്ദേഹം ജോലിക്ക് പോയസമയത്ത് അയൽക്കാരനായ കോൺട്രാക്ടർ പെൺകുട്ടിയുടെ വീട്ടിലെത്തി. തന്റെ വീട്ടിലെ കുട്ടികളെ നോക്കാമോയെന്നും ചോദിച്ചു. അതിന് താൻ പണം നൽകാമെന്നും വാഗ്ദാനം നൽകി.

തുടർന്ന് ആ വീട്ടിലെത്തിയ പെൺകുട്ടിയെ അമ്പതുകാരനായ കോൺട്രാക്ടർ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർച്ചയായി ഇത് ആവർത്തിക്കപ്പെട്ടു. ഇരുപത്തിമൂന്നുകാരനും നിയമവിദ്യാർത്ഥിയുമായ ഇയാളുടെ മകനും പെൺകുട്ടിയെ പീഡനത്തിനിരയാക്കി. പുറത്ത്പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഈ വിവരം സഹപാഠിയെ അറിയിക്കാനായി കോൺട്രാക്ടറുടെ ഒരു ബന്ധുവിനോട് പെൺകുട്ടി ഫോൺ ചോദിച്ചു.

ആ സഹപാഠി പെൺകുട്ടിയുടെ കാമുകനാണെന്നാരോപിച്ച അയാൾ വിവരം കുട്ടിയുടെ പിതാവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ ഇയാളുടെ സഹോദരനും അയൽക്കാരായ രണ്ടുപേരുംകൂടി പെൺകുട്ടിയെ പീഡനത്തിനിരയാക്കി. അവസാനം പെൺകുട്ടി പിതാവിനോട് കാര്യങ്ങൾ പറഞ്ഞു. തുടർന്ന് പിതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു

ഭോപ്പാൽ: പതിനാറുകാരിയെ പീഡിപ്പിച്ച ആറുപേർ അറസ്റ്റിൽ. 16 മാസത്തോളമാണിവർ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ അയൽക്കാരനായ കാറ്ററിംഗ് കോൺട്രാക്ടറും മകനുമുൾപ്പെടെയുള്ള ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞവർഷം അമ്മ മരണപ്പെട്ടതോടെ ഒമ്പതാം ക്ലാസുകാരിയായ കുട്ടി പഠിപ്പ് നിർത്തി ഹോസ്റ്റലിൽ നിന്ന് തിരികെ വീട്ടിലെത്തി. അച്ഛനും അനിയത്തിയുമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ പിതാവ് ഒരു വ്യാപാരസ്ഥാപനത്തിലെ കാവൽക്കാരനാണ്. ഇദ്ദേഹം ജോലിക്ക് പോയസമയത്ത് അയൽക്കാരനായ കോൺട്രാക്ടർ പെൺകുട്ടിയുടെ വീട്ടിലെത്തി. തന്റെ വീട്ടിലെ കുട്ടികളെ നോക്കാമോയെന്നും ചോദിച്ചു. അതിന് താൻ പണം നൽകാമെന്നും വാഗ്ദാനം നൽകി.

തുടർന്ന് ആ വീട്ടിലെത്തിയ പെൺകുട്ടിയെ അമ്പതുകാരനായ കോൺട്രാക്ടർ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർച്ചയായി ഇത് ആവർത്തിക്കപ്പെട്ടു. ഇരുപത്തിമൂന്നുകാരനും നിയമവിദ്യാർത്ഥിയുമായ ഇയാളുടെ മകനും പെൺകുട്ടിയെ പീഡനത്തിനിരയാക്കി. പുറത്ത്പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഈ വിവരം സഹപാഠിയെ അറിയിക്കാനായി കോൺട്രാക്ടറുടെ ഒരു ബന്ധുവിനോട് പെൺകുട്ടി ഫോൺ ചോദിച്ചു.

ആ സഹപാഠി പെൺകുട്ടിയുടെ കാമുകനാണെന്നാരോപിച്ച അയാൾ വിവരം കുട്ടിയുടെ പിതാവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ ഇയാളുടെ സഹോദരനും അയൽക്കാരായ രണ്ടുപേരുംകൂടി പെൺകുട്ടിയെ പീഡനത്തിനിരയാക്കി. അവസാനം പെൺകുട്ടി പിതാവിനോട് കാര്യങ്ങൾ പറഞ്ഞു. തുടർന്ന് പിതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.

Loading...