തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കടന്നു കളഞ്ഞ യുവാവ് പിടിയിൽ . ശ്രീകാര്യം കരുമ്പുക്കോണം സ്വദേശി ശരത് ലാലി(30) നെയാണ് തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത് . എറണാകുളത്തുള്ള ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയെ പരിചയപ്പെട്ട ഇയാള്‍ കൂടുതല്‍ ശമ്പളമുള്ള ജോലി തിരുവനന്തപുരത്ത് വാങ്ങി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പീഡിപ്പിച്ചത്.

പരാതിപ്പെട്ടാൽ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും , യുവതിയെയും കുടുംബാംഗങ്ങളെയും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് യുവതി മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.എന്നാൽ യുവതി പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ പോയ ഇയാളെ ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാട്ടാക്കടയിലുള്ള ഒളിസങ്കേതത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Loading...