സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് പീഡനത്തിനിരയായതായി യുവതിയുടെ പരാതി. കോളജിലെ മാഗസിൻ ചുമതലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോൾ പ്രണയം നടിച്ച് പാർട്ടി ഓഫീസിൽ വെച്ച് പീഡിപ്പിച്ചതെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി സിപിഎം വ്യക്തമാക്കി.

കഴിഞ്ഞ 16ന് മണ്ണൂർ നഗരിപ്പുറത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ അമ്മയെ തേടി മങ്കര പൊലീസ് നടത്തിയ അന്വേഷണമാണ് പാർട്ടി ഓഫീസിലെ പീഡനം പുറത്തെത്തിച്ചത്. 2018 ജൂണിൽ സിപിഎം ചെർപ്പുളശ്ശേരി ഏരിയാ കമ്മറ്റി ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടതായാണ് യുവതിയുടെ മൊഴി. എസ്എഫ്െഎയിൽ പ്രവർത്തിക്കുമ്പോൾ കോളജിലെ മാഗസിൻ പ്രവർത്തനങ്ങളുമായി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സഹായിയ്ക്കാമെന്ന പേരിൽ യുവാവ് പാർടി ഓഫീസിൽ എത്തിച്ച് പീഡിപ്പിച്ചു.

പ്രണയം നടിച്ചായിരുന്നു പീഡനം. മൊഴി പ്രകാരം ചെർപ്പുളശേരി സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ കുടുംബം പാർട്ടി അനുഭാവിയാണെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും സിപിഎം ചെർപ്പുളശ്ശേരി ഏരിയാ സെക്രട്ടറി വ്യക്തമാക്കി.

കുഞ്ഞിനെ ഉപേക്ഷിച്ചതിന് യുവതിയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴിയെടുത്ത് അന്വേഷണം തുടരുമെന്ന് ചെർപ്പുളശേരി പൊലീസ് അറിയിച്ചു. അന്വേഷണം അട്ടിമറിക്കുന്നു വെന്ന് ആരോപിച്ച് യൂത്ത് ലീഗ്, യൂത്ത്കോൺഗ്രസ്, ബിജെപി പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചു നടത്തി.

Loading...