പത്തനംതിട്ട: അടൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ കൊല്ലം ഭരണികാവ് സ്വദേശികളായ നിഖില്‍ (20), ഹരിനാരായണന്‍ (23) എന്നിവരെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച വൈകുന്നേരം സ്‌കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 16 കാരിയെ നിഖില്‍ പ്രലോഭിപ്പിച്ച്‌ സ്‌കൂളിനു സമീപത്തെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നിഖിലിന് സഹായം ചെയ്തതിനാണ് ഹരിനാരായണനെ പോലീസ് അറസ്റ്റ് ചെയ്തത്. 

ഇവര്‍ക്കെതിരെ ബലാത്സംഗം പോക്‌സോ അടക്കമുള്ള കേസുകള്‍ ചുമത്തി. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

Loading...