ലക്‌നൗ: ഇന്ത്യയിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിലെന്ന് കണ്ടെത്തൽ . നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ചാണ് റിപ്പോർട്ട് . സംസഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളാണ് ഏറ്റവുമധികം നടക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 4,322 പീഡ‌ന കേസുകളാണ് 2018ൽ മാത്രമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഓരോ രണ്ട് മണിക്കൂറിലും ഉത്തർപ്രദേശ് പോലീസ് സ്റ്റേഷനുകളിൽ ഒരു പീഡന കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. ഓരോ 90 മിനിറ്റിലും ഒരു കുട്ടിക്കെതിരായ കുറ്റകൃത്യം നടക്കുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. 2018ൽ 144 പെൺകുട്ടികൾ പീഡനത്തിനിരയായി.

സ്ത്രീകൾക്കെതിരായ 59,445 കുറ്റകൃത്യങ്ങളാണ് ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദിവസേന ശരാശരി 162 കേസുകൾ. എന്നാൽ 2017ലെ കണക്കുകൾ അനുസരിച്ച് സ്ത്രീകൾക്കെതിരായ 56,011 കുറ്റകൃത്യങ്ങളാണ് രജിസ്റ്രർ ചെയ്തിരുന്നത്. 2018ൽ ഏഴ് ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് .

എൻ‌.സി.‌ആർ.‌ബി റിപ്പോർട്ട് അനുസരിച്ച് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നടക്കുന്ന 19 നഗരങ്ങളിൽ ലക്‌നൗവാണ് ഒന്നാം സ്ഥാനത്ത്. ലക്‌നൗവിൽ 2,736 അതിക്രമങ്ങൾ കഴിഞ്ഞകൊല്ലം സ്ത്രീകൾക്കെതിരെ നടന്നു.

2018 ൽ 2,444 സ്ത്രീധന മരണങ്ങൾ ഉത്തർപ്രദേശിലും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 2017 നെ അപേക്ഷിച്ച് മൂന്ന് ശതമാനം കുറവുണ്ടായി.
2018 ൽ 139 പേരാണ് ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടത്. മുതിർന്ന പൗരന്മാർ പ്രതികളായ കവർച്ചാ കേസുകളിലും വർധനവ് ഉണ്ടായിട്ടുണ്ട്.

അതേസമയം കുറ്റകൃത്യങ്ങളുടെ കണക്കുകൾ സംസ്ഥാനത്തെ ജനസംഖ്യയുടെ പശ്ചാത്തലത്തിൽ കാണണമെന്ന് ഡിജിപി ഒ.പി സിംഗ് പറഞ്ഞു. രാജ്യത്ത്
ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത്. അതിനാൽ കുറ്റകൃത്യങ്ങളുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കും. കുറ്റകൃത്യങ്ങൾ പരിശോധിക്കുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...