ഭരതൻ സംവിധാനം ചെയ്ത രതിനിർവേദം മലയാള സിനിമ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ഒരു ചിത്രമാണ്. ജയഭാരതിയും കൃഷ്ണചന്ദ്രനുമാണ് സിനിമയിൽ നായികയും നായകനുമായെത്തിയത്.പപ്പു എന്ന കഥാപാത്രത്തെയാണ് കൃഷ്ണ ചന്ദ്രൻ അവതരിപ്പിച്ചത് .ഇപ്പോഴിതാ രതിനിർവേദത്തിലെ ഒരു സീനിനെപ്പറ്റി ഒരു പ്രമുഖ മാദ്ധ്യമത്തോട് മനസ് തുറന്നിരിക്കുകയാണ് കൃഷ്ണചന്ദ്രൻ.

ജയഭാരതി സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന സമയമായിരുന്നു അത്, അതേസമയം കൃഷ്ണ ചന്ദന്റെ ആദ്യ ചിത്രവും. അപ്രതീക്ഷിതമായി ചിത്രത്തിലേക്കെത്തിയതെങ്കിലും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷം രതിനിർവേദത്തിലെ പപ്പുവായിരുന്നു.

‘ചിത്രത്തിൽ ജയഭാരതിയെ കെട്ടിപ്പിടിക്കുന്ന ഒരു സീനുണ്ട്. ഔട്ട്ഡോർ ഷൂട്ടായിരുന്നു അത്. നാട്ടുകാരൊക്കെ നോക്കി നിൽക്കുന്നു. ഇത്രയും വലിയൊരു നടിയെ ഞാൻ എങ്ങനെ കെട്ടിപ്പിടിക്കും, അവർ എന്ത് വിചാരിക്കും എന്ന ചിന്തകളായിരുന്നു. ഭരതേട്ടൻ കളിയാക്കി കളിയാക്കിയാണ് എന്റെ പേടി മാറ്റിയെടുത്തത്. ഭരതേട്ടനും പത്മരാജേട്ടനും തന്ന ധൈര്യത്തിന് പുറത്താണ് ഞാൻ അഭിനയിച്ചത്’-അദ്ദേഹം പറഞ്ഞു.

കാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ തനിക്ക് ഭയമൊന്നും തോന്നിയിരുന്നില്ലെന്നും രതിനിർവേദത്തിലെ നായകൻ എന്ന മേൽവിലാസത്തിൽ വിഷമം തോന്നിയിട്ടില്ലെന്നും അഭിമാനമാണ് തോന്നിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...