തിരുവനന്തപുരം : മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ ഉപയോഗിച്ചിരുന്ന 3.70 ലക്ഷം കുടുംബങ്ങളെ മുൻഗണനേതര വിഭാഗത്തിലേക്കു മാറ്റിയെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ. മുൻഗണനാ കാർഡ് കൈവശം വച്ച് അനർഹമായി റേഷൻ സാധനങ്ങൾ കൈപ്പറ്റിയതിന് ഇവരിൽ നിന്ന് ജൂലൈ 31വരെ 46.62 ലക്ഷം രൂപ പിഴ ഈടാക്കി.

റേഷൻ സാധനങ്ങളുടെ കമ്പോള വിലയാണ് ഈടാക്കിയത്. മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ എഎവൈ/പിഎച്ച്എച്ച് വിഭാഗങ്ങളിൽ തുടർച്ചയായി റേഷൻ വാങ്ങാത്ത 59,038 കുടുംബങ്ങൾ ഉണ്ടെന്നു കണ്ടെത്തി. ഈ കുടുംബങ്ങളെ മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കിയ ശേഷം അദാലത്തുകൾ നടത്തി അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തും. ഇങ്ങനെ ഒഴിവാക്കപ്പെടുന്ന കുടുംബങ്ങളിൽ അർഹരായവർ ഉണ്ടെങ്കിൽ ജില്ലാ സപ്ലൈ ഓഫിസർക്ക് അപേക്ഷ സമർപ്പിക്കാം. നിലവിലെ മാനദണ്ഡപ്രകാരം അർഹതയുണ്ടെന്നു കണ്ടെത്തിയാൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനു തയാറാക്കിയിട്ടുള്ള സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തും.

Loading...