ആർഡിഎക്സ് ലവ്വിന്റെ ടീസർ പുറത്തിറങ്ങി. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന സന്ദേശമാണ് ടീസറിലൂടെ നായിക പറയുന്നത്. ട്രെയ്‌ലറില്‍ ഉടനീളം നായിക സെയ്ഫ്റ്റി എന്ന വാക്ക് ഉച്ചരിക്കുന്നുമുണ്ട്.തെന്നിന്ത്യൻ ഹോട്ട് നായിക പായല്‍ രാജ്പുത് ആണ് നായികയാവുന്ന ചിത്രം ശങ്കർ ഭാനുവാണ് സംവിധാനം ചെയ്തത് .

അതേസമയം നിരവധിപേരാണ് ടീസർ കണ്ടിട്ട് വിമർശനവുമായി രംഗത്തെത്തിയത് .മേനി പ്രദർശനവും ലിപ്‍ലോക്കു നിറച്ച് ലൈംഗികത പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ചിത്രങ്ങൾ തെലുങ്ക് സിനിമയ്ക്കു ദോഷം ചെയ്യുമെന്നാണ് വിമർശകരുടെ പക്ഷം.

Loading...