സംസ്ഥാനത്ത് വീണ്ടും കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ വടക്കന്‍ കേരളത്തില്‍ മലപ്പുറത്തും കോഴിക്കോട്ടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 14, 15 തിയതികളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയും പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 16ന് ശേഷം മഴ കുറയുമെന്നാണ് പ്രവചിക്കുന്നത്.

ഈ ജില്ലകളില്‍ 20 സെന്റിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്ര ഡയറക്ടര്‍ അറിയിച്ചു.

കഴിഞ്ഞദിവസം രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തിയായി പശ്ചിമ ബംഗാള്‍ – ഒഡീഷാ തീരത്തേക്ക് അടുത്തിട്ടുണ്ട്. ഇത് വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ ശക്തി പ്രാപിച്ചേക്കുമെന്നാണ് സൂചന. തെക്കന്‍ കേരളത്തില്‍ മഴ ശക്തിയാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നെയ്യാര്‍, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിരുന്നു.

Loading...