സൗദിയിൽ റസിഡന്റ് പെർമിറ്റ് ഇല്ലാത്തവർക്ക് ജോലി നൽകുന്നവർക്ക് ജയിലും പിഴയും ശിക്ഷ ലഭിക്കും. കൂടാതെ സ്ഥാപനത്തിന്റെ മാനേജർ വിദേശിയാണെങ്കിൽ നാടകടത്തുമെന്നും സൗദി പാസ്‌പോർട്ട് വിഭാഗം വ്യക്തമാക്കി. ഇഖാമ തൊഴിൽ നിയമ ലംഘകരെ ജോലിക്കു വെയ്ക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും ജവാസാത് ഡയറക്ടറേറ്റാണ് അറിയിച്ചത്.

കൂടാതെ അഞ്ചു വർഷത്തേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിനു വിലക്കും ഏർപ്പെടുത്തും. സ്ഥാനത്തിന്റെ പേര് വിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തും. നിയമ ലംഘകരെ ജോലിക്കു വെയ്ക്കുന്ന സ്ഥാപനത്തിന്റെ മാനേജരെ ഒരു വർഷം വരെ തടവിനും ശിക്ഷിക്കും. മാനേജർ വിദേശിയാണെങ്കിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തും.

ജോലിക്കു വെയ്ക്കുന്ന ഇഖാമ തൊഴിൽ നിയമ ലംഘകരുടെ എണ്ണത്തിന് അനുസരിച്ചു സ്ഥാപനത്തിന് ഇരട്ടി തുക പിഴ ചുമത്തും. ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിന് നിയമ ലംഘകരെ ജോലിയ്ക്കു വെയ്ക്കരുതെന്നു സ്വകാര്യ സ്ഥാപനങ്ങളോട് ജവാസാത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

Loading...