മുന്‍ പോണ്‍ താരം ലിസ ആന്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. പലരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനായി തനിക്ക് പണം നല്‍കി രംഗത്ത് എത്തിയിരുന്നെന്ന് അവര്‍ പറയുന്നു. പരിചയപ്പെടുന്നവര്‍ പലരും തനിക്ക് ലൈംഗിക ബന്ധത്തിനായി പണം വാഗ്ദാനം ചെയ്യും. എന്നാല്‍ പോണ്‍ ഇന്‍ഡസ്ട്രിക്ക് പുറത്ത് താന്‍ ഒരിക്കലും പണം വാങ്ങി ലൈംഗികത വിറ്റിട്ടില്ല. താന്‍ ഒരു വേശ്യ അല്ലെന്നും ലിസ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

47കാരിയായ ലിസ പോണ്‍ ഇന്‍ഡസ്ട്രിയില്‍ ജോലിചെയ്തതിലൂടെയും പോണ്‍ ചിത്രത്തില്‍ അഭിനയിച്ചതിലൂടെയും തനിക്ക് സംഭവിച്ച മോശമായ കാര്യങ്ങളാണ് പങ്കു വെയ്ക്കുന്നത്. പലപ്പോഴും നിശാപാര്‍ട്ടികളിലും ക്ലബ്ബുകളിലും യുവാക്കളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടതായി വരുന്നുവെന്ന് ലിസ പറയുന്നു. കാര്യം മറ്റൊന്നുമല്ല അവര്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും തനിക്ക് പണം വാഗ്ദാനം ചെയ്യുകയും ചെയ്യും. എന്നാല്‍ താന്‍ അത്തരത്തില്‍ ഒരാളല്ല എന്ന് പറഞ്ഞു കഴിയുമ്പോഴാണ് തര്‍ക്കം ഉണ്ടാകുന്നതെന്ന് ലിസ പറയുന്നു. പോണ്‍ ചിത്രങ്ങളില്‍ പണം വാങ്ങി നിങ്ങള്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം, അത് ചിത്രീകരിക്കാം. എന്നാല്‍ തങ്ങള്‍ക്കൊപ്പം പണം വാങ്ങി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാകാത്തത് എന്താണെന്നാമ് ഏവരും ചോദിക്കുക. തര്‍ക്കത്തിന് അവസാനം തന്നെ ഇത്തരക്കാര്‍ ചീത്ത വിളിക്കുകയും ചെയ്യുമെന്ന് അവര്‍ പറയുന്നു.

ഒരാളുടെ കൂടെ പോലും പണത്തിനായി പോകാത്ത പോണ്‍ ഇന്‍ഡസ്ട്രിയില്‍ ഉള്ള ഒരാള്‍ താന്‍ മാത്രമാണ്. ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്ന ഇപ്പോള്‍ പുറത്ത് നില്‍ക്കുന്ന പലരും ഇത്തരം എസ്‌കോര്‍ട്ട് സര്‍വീസുകള്‍ നടത്തുന്നുണ്ട്. പോണ്‍ ഇന്‍ഡ്‌സട്രിയില്‍ തിളങ്ങി നില്‍ക്കുന്ന സമയം മാത്രമാണ് എല്ലാം നേടാന്‍ ആവുക. പുതിയ ആള്‍ക്കാര്‍ എത്തുമ്പോള്‍ പഴവര്‍ പുറത്ത് പോകും. ഇവര്‍ പിന്നീട് പണം വാങ്ങി ലൈംഗികത വില്‍ക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യം മനസിലാക്കിയതോടെയാണ് താന്‍ തന്നെ പോണ്‍ രംഗത്ത് നിന്നും പിന്‍വാങ്ങിയത്.

എന്നാല്‍ ഇന്റര്‍നെറ്റ് തന്റെ അവസ്ഥ കുറെ ഒക്കെ ആരാധകര്‍ മനസിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. ആരാധകരില്‍ ചിലര്‍ക്ക് തന്നെ കോണ്ടാക്ട് ചെയ്യാന്‍ നമ്പര്‍ ഉണ്ട്. എന്നാല്‍ ഇതും ചിലര്‍ ദുരുപയോഗം ചെയ്തു. പലരും ഓണ്‍ലൈന്‍ വഴിയും തന്നെ ബന്ധപ്പെടുകയും ലൈംഗിക ബന്ധത്തിന് താത്പര്യം അറിയിക്കുകയും ചെയ്തുവെന്ന് ലിസ പറയുന്നു. ഇന്റര്‍നെറ്റ് സൗകര്യത്തിന് മുമ്പ് എന്നും താന്‍ ഹണ്ടിംഗ്ടണ്‍ ബീച്ചില്‍ പോകും. തനിക്ക് പോകാന്‍ തോന്നുന്നിടത്തൊക്കെ പോകാറുണ്ട്.

എന്നാല്‍ ഇന്റര്‍നെറ്റ് സൗകര്യം വന്നതോടെ എല്ലാവര്‍ക്കും വളരെ സൗകര്യപ്രദമായി പോണ്‍ ചിത്രങ്ങള്‍ കാണാനായി. 90 കാലഘട്ടങ്ങളില്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് പോണ്‍ ചിത്രങ്ങള്‍ കാണാനായി ഒരു വഴിയും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനല്ല കാര്യങ്ങള്‍. 10 വയസ്സ് ആകുന്നത് മുതല്‍ പലരും പോണ്‍ ചിത്രങ്ങള്‍ കണ്ടു തുടങ്ങുന്നു. ഇവര്‍ വളര്‍ന്ന് 18 വയസ്സാകുമ്പോള്‍ പോണ്‍ ചിത്രങ്ങള്‍ക്ക് അടിമയാകുന്നുവെന്നും ലിസ പറയുന്നു.

Loading...