സിനിമാ മേഖലയില്‍ ആരില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് നടി റിമ കല്ലിങ്കല്‍. തന്നോട് ആരും വഴങ്ങികൊടുക്കലുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ തന്റെ സുഹൃത്തിന് മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ ഞെട്ടലിലാണ് ആ ചട്ടകൂട്ടില്‍ നിന്ന് പുറത്ത് വരേണ്ടതിനെ കുറിച്ച് ആലോചിച്ചതെന്നും നടിയും ഡബ്ല്യു.സി.സി അംഗവുമായ റിമാ കല്ലിങ്കല്‍. കൊച്ചി മുസിരിസ് ബിനാലെയില്‍ സംസാരിക്കുകയായിരുന്നു താരം.

റിമയുടെ വാക്കുകൾ:
‘എന്നോട് ആരും ഏതെങ്കിലും തരത്തിലുള്ള വഴങ്ങിക്കൊടുക്കലുകള്‍ ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ എന്റെ എട്ട് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ എന്റെ സുഹൃത്തിന് സംഭവിച്ച വളരെ നിര്‍ഭാഗ്യകരമായ ആ കാര്യം എന്നെ തകര്‍ത്തുകളഞ്ഞു. അപ്പോള്‍ എനിക്ക് മനസ്സിലായി ചട്ടക്കൂടില്‍ നിന്ന് പുറത്തുവരേണ്ടതുണ്ടെന്നും എന്താണോ യഥാര്‍ത്ഥ്യത്തില്‍ തോന്നുന്നത് അത് പറയുകയും വേണമെന്ന് ‘ റിമ പറഞ്ഞു.

Loading...