കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ ചോദ്യം ചെയ്തുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ വ്യാജമെന്ന്  അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ടുള്ള ചിലകാര്യങ്ങൾ റിമി ടോമിയില്‍ നിന്ന് ഫോണിലൂടെഅന്വേഷിക്കുക  മാത്രമാണ് ചെയ്തത്. എന്നാൽ റിമി ടോമിയെ ചോദ്യം ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

ദിലീപ് ടീമിന്റെ അമേരിക്കന്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ് റിമിയിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞത്. റിമി ടോമിയും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് ദിലീപ് പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് പോലീസ് റിമി ടോമിയില്‍ നിന്ന് ചില വിവരങ്ങള്‍ തേടിയത്.

അന്വേഷണ സംഘം റിമിയോ ചോദ്യം ചെയ്തുവെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. നടിയെ ആക്രമിച്ച സംഭവം അറിഞ്ഞത് എപ്പോഴാണെന്നും എങ്ങനെയെന്നും പോലീസ് ആരാഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Loading...