ഗായികയായും അവതാരകയായും സിനിമാ നടിയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിമി ടോമി. താരമിപ്പോൾ തൻറെ ജീവിതത്തിൽ ഏറെ വേദനയുണ്ടാക്കിയ സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിയ്ക്കുന്നത് . തന്റെ പപ്പയുടെ മരണം ജീവിതത്തിൽ ഏറെ വേദനയുണ്ടാക്കി. പപ്പയുടെ മരണം പോലെ വേദനിപ്പിച്ച ഒരു സംഭവമുണ്ടായിട്ടില്ലെന്നാണ് റിമി പറയുന്നത്. നേരത്തെയും പപ്പയെക്കുറിച്ച് റിമി ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു. സുഖമില്ലാതെ ഒന്നും കിടക്കാതെ വളരെ അപ്രതീക്ഷിതമായി യാത്ര പറഞ്ഞ പപ്പയുടെ വേർപാട് വല്ലാത്ത ഷോക്ക് ആയിരുന്നു. എപ്പോഴും ചിരിയോടെ പ്രേക്ഷകരെ സമീപിക്കുന്ന എനിക്ക് പപ്പയുടെ മരണം കഴിഞ്ഞു ഏറെ വേദനയുണ്ടാക്കിയ സംഭവം ഒന്നും ഒന്നും മൂന്ന് എന്ന പ്രോഗ്രാം അവതരിപ്പിക്കുന്നതായിരുന്നു. വളരെ പ്ലസന്റായി നിൽക്കേണ്ട പല അവസരങ്ങളിലും ബുദ്ധിമുട്ടേണ്ടി വന്നു, മറ്റു റിയാലിറ്റി ഷോകളിൽ ഇരുന്നു ജഡ്ജ് ചെയ്യുന്ന പോലെ അത്രത എളുപ്പമല്ലായിരുന്നുവെന്ന് റിമി പറയുന്നു

അതെ സമയം തന്നെ ലോക്ഡൗൺ കാലത്താണ് റിമി ടോമിയുടെ പല കഴിവുകളും പുറംലോകം കാണുന്നത്.ലോക്ക് ഡൗൺ സമയത്ത് ടിക്ക് ടോക്കിലാണ് റിമി സജീവമായത്. പാട്ടിനൊപ്പം അടിപൊളി നൃത്തച്ചുവടുകളുമായി എത്തിയ റിമിയുടെ ഒരു ഡാന്‍സ് വീഡിയോ വൈറലായി മാറിയിരുന്നു. താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോകള്‍ നേരത്തെ ഹിറ്റായിരുന്നു. വ്യായാമത്തിലൂടെയും മറ്റും റിമി വരുത്തിയ മെയ്‌ക്കോവര്‍ ഞെട്ടിക്കുന്നതായിരുന്നു. ക്വാറന്റൈന്‍ സമയത്ത് കുടുംബത്തോടൊപ്പമാണ് റിമി ഉള്ളത്. വീട്ടിലെ വിശേഷങ്ങളും മറ്റും താരം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വീട്ടില്‍ വെറുതേ ഇരിക്കുന്നതിന്റെ ബോറഡി മാറ്റാന്‍ യൂട്യൂബ് ചാനലും റിമി തുടങ്ങിയിട്ടുണ്ട്.

പാട്ടുകാരിയായി തിളങ്ങിയ സമയത്താണ് റിമി ടോമി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നത്. ജയറാം നായകനായ തിങ്കള്‍ മുതല്‍ വെളളി വരെ എന്ന ചിത്രത്തിലൂടെ നായികയായിട്ടാണ് റിമിയുടെ അരങ്ങേറ്റം. കണ്ണന്‍ താമരക്കുളമാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. രണ്ട് എല്‍ഇഡി ബള്‍ബ് കൂടി കുത്തിക്കേറ്റിക്കൂടെയെന്ന് കമന്റ്! കടമുടക്കമാണെന്ന് ചാക്കോച്ചന്‍ പിന്നാലെ കുഞ്ഞിരാമായണം, എന്നാലും ശരത് തുടങ്ങിയ സിനിമകളിലും റിമി ടോമി അഭിനയിച്ചിരുന്നു. നിലവില്‍ ഒന്നും ഒന്നും മൂന്ന്. കോമഡി സ്റ്റാര്‍സ് തുടങ്ങിയ പരിപാടികളിലൂടെയാണ് റിമി ടോമി എത്താറുളളത്.

Loading...