റി​യാ​ദ്​:‘അ​ഹ്​​ല​ൻ കേ​ര​ള’​യു​ടെ ഭാഗമാകാൻ യുവനടൻ ടോവിനോ തോമസ് റിയാദിലെത്തും .‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​വും എ​ക്​​സ്​​പോ ​ഹൊ​റൈ​സ​ണും ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ക്കു​ന്ന പരിപാടിയുടെ ഭാഗമാകാൻ ആദ്യ ദിനമായ വ്യാ​ഴാ​ഴ്​​ചയാണ് ടൊ​വീ​നോ എത്തുക .ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നും ന​ട​നു​മാ​യ മി​ഥു​ൻ ര​മേ​ശി​നും ​, 2018, 19 വ​ർ​ഷ​ങ്ങ​ളി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​യ പു​തു​ത​ല​മു​റ ക​ലാ​കാ​ര​ന്മാ​ർ​ക്കുമൊപ്പമാണ് ​ ‘വൈ​റ​ൽ സൂ​പ്പ​ർ​സ്​​റ്റാ​ർ’ എ​ന്ന പ​രി​പാ​ടി​ക്ക്​ തു​ട​ക്കം കു​റി​ക്കാ​ൻ ടൊ​വീ​നോ എ​ത്തു​ന്ന​ത്.

വെള്ളിത്തിരയിൽ തരംഗം സൃഷ്ടിച്ച നടൻ സാമൂഹ്യ പ്രവർത്തങ്ങളിലും തൻറേതായ കൈകടത്തലുകൾ നടത്തിയിട്ടുണ്ട് .വളരെ പെട്ടന്ന് തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരത്തെ വരവേൽക്കാനായി ഏറെ ആകാംക്ഷയോടെയാണ് റിയാദിലെ പ്രവാസികൾ കാത്തിരിക്കുന്നത് .

റി​യാ​ദ്​ ഖ​സീം ഹൈ​വേ​യി​ലെ ബ​ൻ​ബാ​നി​ൽ അ​ൽ​ഫൈ​സ​ലി​യ റി​സോ​ർ​ട്ടി​ന്​ സ​മീ​പം ദു​ർ​റ അ​ൽ​റി​യാ​ദ്​ എ​ക്​​സ്​​പോ ഗ്രൗ​ണ്ടി​​ലാ​ണ്​ അ​ഹ്​​ല​ൻ കേ​ര​ള സാം​സ്​​കാ​രി​ക വാ​ണി​ജ്യ ദ്വി​ദി​ന മേ​ള. ര​ണ്ടു​ദി​വ​സ​വും ട്രേ​ഡ്​ എ​ക്​​സ്​​പോ, ടേ​സ്​​റ്റി കേ​ര​ള ഫു​ഡ്​ ഫെ​സ്​​റ്റി​വ​ൽ, ബി​സി​ന​സ്​ കോ​ൺ​ക്ലേ​വ്, സി​ങ്​ ആ​ൻ​ഡ്​ വി​ൻ, കേ​ര​ള​ത്തി​​​​​​​​െൻറ ത​ന​ത്​ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​േ​മ്പാ​ൾ വി​നോ​ദ ക​ലാ​പ​രി​പാ​ടി​ക​ൾ ര​ണ്ടു​ദി​ന​വും വി​ഭി​ന്ന​മാ​ണ്.

ആ​ദ്യ​ദി​നം ടൊ​വീ​നോ തോ​മ​സും​ ര​ണ്ടാം​ദി​നം സു​​പ്ര​സി​ദ്ധ ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക കെ.​എ​സ്.​ ചി​ത്ര​യും ന​യി​ക്കു​ന്ന ക​ലാ​സ​ന്ധ്യ​യാ​ണ്​ മേ​ള​യെ ആ​വേ​ശ​ഭ​രി​ത​മാ​ക്കു​ന്ന​ത്. രാ​ത്രി 7.30ന്​ ​മേ​ള​യു​ടെ ഉ​ദ്​​ഘാ​ട​ന​വും തു​ട​ർ​ന്ന്​ വൈ​റ​ൽ സൂ​പ്പ​ർ​സ്​​റ്റാ​ർ പ​രി​പാ​ടി​യും ന​ട​ക്കും. അ​ർ​ധ​രാ​ത്രി വ​രെ നീ​ളു​ന്ന പ​രി​പാ​ടി പ്ര​വാ​സി​ക​ൾ​ക്കും ത​ദ്ദേ​ശീ​യ​ർ​ക്കും വേ​റി​ട്ട ക​ലാ​സ്വാ​ദ​നം സ​മ്മാ​നി​ക്കു​മെ​ന്ന്​ ഉ​റ​പ്പാ​ണ്.

റി​യാ​ദി​​​​​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​ഹ്​​ല​ൻ കേ​ര​ള വേ​ദി​യി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം ല​ഭ്യ​മാ​ണ് എ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 0502810772 എ​ന്ന ന​ബ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.

അ​ഹ്‌​ല​ൻ കേ​ര​ള മ​ഹോ​ത്സ​വ​ത്തി​ന് ജി​ദ്ദ​യി​ൽ നി​ന്ന് അ​ൽ​വാ​ഹ ഹോ​ളി​ഡേ ടൂ​ർ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ബ​സ് സ​ർ​വീ​സ് വ്യാ​ഴാ​ഴ്ച​യു​മു​ണ്ടാ​വും. ജോ​ലി തി​ര​ക്ക് കാ​ര​ണം ബു​ധ​നാ​ഴ്ച യാ​ത്ര ചെ​യ്യാ​ൻ പ​റ്റാ​ത്ത​വ​ർ​ക്കാ​ണ് വ്യാ​ഴ്ച രാ​ത്രി പു​റ​പ്പെ​ടു​ന്ന രീ​തി​യി​ൽ വാ​ഹ​ന​മൊ​രു​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി പു​റ​പ്പെ​ടു​ന്ന വാ​ഹ​നം വെ​ള്ളി​യാ​ഴ്ച രാ​ത്രി ജി​ദ്ദ​യി​ലേ​ക്ക് തി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ; 0531947029 / 0508372304

Loading...