റിയാദ്: സൗദി അറേബ്യ വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്‌കരിക്കാനൊരുങ്ങുന്നു . പാഠ്യപദ്ധതിയിൽ കലയും സംസ്‌കാരവും ഉള്‍പ്പെടുത്താനാണ് തീരുമാനം . ഇതിന്റെ ഭാഗമായി സാംസ്‌കാരിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. സംസ്‌കാരവും കലയും ഉള്‍പ്പെടുത്തുന്നതില്‍ ഇരു മന്ത്രാലയങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള കൂടിക്കാഴ്ചയില്‍ വെച്ചാണ് ഒപ്പിട്ടത്.

രാജ്യത്തിന്റെ തന്ത്രപരമായ പൊതു ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായമാണ് കരാര്‍. ഇത് സംബന്ധിച്ച പ്രാഥമിക കരാറിലാണ് ഇരു മന്ത്രാലങ്ങളും തമ്മില്‍ ഒപ്പുവെച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കലാ-സാംസ്‌കാരിക പരിപാടികളും പ്രവര്‍ത്തനങ്ങളും നടത്തുന്നതിനുള്ള ലൈസന്‍സുകള്‍ അനുവദിക്കുന്നതിനുള്ള ചുമതല സാംസ്‌കാരിക മന്ത്രാലയത്തിന് കൈമാറുന്നതും പ്രാരംഭ കരാറില്‍ ഉള്‍പ്പെടുത്തി. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുവാനും തീരുമാനമായിട്ടുണ്ട്.

Loading...